ഹോമിയോപ്പതിയും മഞ്ഞപ്പിത്തവും

Webdunia
രോഗികള്‍ക്ക് ദീര്‍ഘകാല വിശ്രമം വേണ്ടിവരുന്ന ഒരു രോഗാവസ്ഥയാണല്ലോ മഞ്ഞപ്പിത്തം. ഇതിന് ആയുര്‍വേദത്തില്‍ മാത്രമല്ല ഹോമിയോപ്പതിയിലും ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

മഞ്ഞപ്പിത്തം രണ്ട് രീതിയില്‍ വരാം. പിത്തനീര്‍ കുടലിലേക്ക് പോവാതെ കെട്ടി നിന്ന് രക്തത്തിലേക്ക് വ്യാപിക്കുന്നതിലൂടെ ഉണ്ടാവുന്നതാണ് സാധാരണ മഞ്ഞപ്പിത്തം. മലിന ജലം, ആഹാരം എന്നിവയിലൂടെയും മറ്റും പിടിപെടുന്നത് വൈറല്‍ മഞ്ഞപ്പിത്തമാണ്. രണ്ട് തരം മഞ്ഞപ്പിത്തങ്ങള്‍ക്കുംഹോമിയോപ്പതിയില്‍ ചികിത്സ ലഭിക്കുന്നതാണ്.

രക്തപരിശോധനയില്‍ മഞ്ഞപ്പിത്ത രോഗികളുടെ സിറം ബിലിറൂബിന്‍ ഉയര്‍ന്ന അളവിലായിരിക്കും. മൂത്രത്തില്‍ ബൈല്‍ പിഗ്‌മെന്‍റ്, ബൈല്‍ സാള്‍ട്ട് എന്നിവയുടെ സാന്നിധ്യവും ഉണ്ടാവും.

മഞ്ഞപ്പിത്തം പത്ത് ദിവസത്തെ ചികിത്സകൊണ്ട് ഭേദമാക്കാന്‍ കഴിയുമെന്നാണ് ഹോമിയോ ചികിത്സകര്‍ പറയുന്നത്. ഹോമിയോയില്‍ രോഗലക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും ചികിത്സ നല്‍കുക.

ചെലിഡോണിയം, കാര്‍ഡൂസ്, ചൈനക്യൂ, മെര്‍ക്‌സോള്‍, ഫോസ്ഫറസ് എന്നിവയാണ് മഞ്ഞപ്പിത്തത്തിനെതിരെ ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍. കരള്‍ വീക്കം, ഛര്‍ദ്ദി, ക്ഷീണം, എന്നിവയ്ക്കെതിരെ മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ പൊരുതുന്നു.

മഞ്ഞപ്പിത്തത്തിനെതിരെ ഹോമിയോ ചികിത്സാരീതി പ്രായോഗികമാക്കുമ്പോള്‍ കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. ഉപ്പ് മിതമായി ഉപയോഗിക്കാം. ധാരാളം വെള്ളം കുടിക്കുന്നതും ഉത്തമമാണ്.