വീട്ടിനകത്തെ ദുർഗന്ധം മാറ്റാം നാച്ചുറലായി ! പോക്കറ്റ് കാലി ആകില്ല

കെ ആര്‍ അനൂപ്
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (19:28 IST)
വീട്ടിനകം മുഴുവൻ ദുർഗന്ധം ആണോ ? എയർ ഫ്രഷ്നറിന് പകരമായി നാച്ചുറലായി ദുർഗന്ധം അകറ്റാം. 
 
ഒന്നോ രണ്ടോ നാരങ്ങകൾ അടിഭാഗം വേർപെടാതെ മുകളിൽ നിന്ന് എക്സ് ആകൃതിയിൽ മുറിച്ചെടുക്കണം. മുറിച്ച ഭാഗം മുകളിൽ വരുന്ന രീതിയിൽ ഒരു പാത്രത്തിൽ ഇത് ഇറക്കി വെക്കുകയാണ് ചെയ്യേണ്ടത്.
 
ഇതിലേക്ക് ഏകദേശം ഒരു സ്പൂൺ ഉപ്പ് ചേർക്കണം. നാരങ്ങയ്ക്ക് ഇടയിലായി ഒന്നോ രണ്ടോ ഗ്രാമ്പൂ വയ്ക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി കൂടി ഒഴിക്കണം. തുടർന്ന് ഒരു ചേരുവ കൂടി ചേർക്കണം. 
 
ഈ ബോളിലേക്ക് കുറച്ച് ഫാബ്രിക് സോഫ്റ്റ്നർ അതായത് വസ്ത്രം കഴുകാൻ ഉപയോഗിക്കുന്നതോ അല്ലെങ്കിൽ വസ്ത്രങ്ങൾക്ക് സുഗന്ധം നൽകുന്നതായ ലിക്വിഡ് ചേർക്കുക.
 
സുഗന്ധം പരത്താനായ മിക്സ് റെഡിയായി. ഈ ബോള് ദുർഗന്ധം ഉണ്ടാകുന്ന ഇടത്തെ ഇടുക . ദുർഗന്ധത്തിന് ഇടയാക്കുന്ന വസ്തുക്കൾ കണ്ടെത്തി അത് വീട്ടിൽ നിന്നും മാറ്റാനും ശ്രദ്ധിക്കണം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article