മൃഗങ്ങളില്‍ നിന്ന് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടതെന്ത് ? അറിയാം... ചില കാര്യങ്ങള്‍ !

Webdunia
ശനി, 1 ജൂലൈ 2017 (15:08 IST)
ഏതെങ്കിലുമൊരു മൃഗത്തില്‍ നിന്ന് കടിയേല്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഏതു മൃഗമായിക്കൊള്ളട്ടേ, കടിയേറ്റാല്‍ അതിനെ നിസാ‍രമായി തള്ളിക്കളയരുത്. കടിയേല്‍ക്കുന്നത് മൂലം മുറിവ് ഉണ്ടായേക്കും. അതുകൊണ്ടുതന്നെ മൃഗത്തിന്റെ ഉമിനീരിലുള്ള അണുക്കള്‍ ഈ മുറിവിലേക്കെത്തുകയും അതു മൂലം അണുബാധയ്ക്ക് സാധ്യതയുണ്ടാവുകയും ചെയ്യും.
 
മൃഗങ്ങളുടെ കടിയേറ്റാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം കഴുകുകയാണ് ആദ്യം ചെയ്യേണ്ടത്. രക്തസ്രാവം ഉണ്ടെങ്കില്‍ ബാന്‍ഡേജ് ഉപയോഗിച്ച് മുറിവ് കെട്ടുക. കടിയേറ്റ ഭാഗത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് എത്രയും വേഗം ടെറ്റനസ് കുത്തിവയ്പും എടുക്കേണ്ടതാണ്.
 
വൈദ്യ സഹായം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വച്ചാണ് കടിയേല്‍ക്കുന്നതെങ്കില്‍, ചൂടാക്കിയ കുരുമുളക്, നല്ലെണ്ണ, വൃത്തിയുള്ള തൂവാല എന്നിവ കൊണ്ട് തല്‍കാല നിവൃത്തി തേടാം. ഇത് പേവിഷ ബാധയേല്‍ക്കാതിരിക്കാന്‍ സഹായിക്കും. എന്നാല്‍, മറ്റ് വൈദ്യ സഹായം ലഭിക്കാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍ മാത്രമേ ഈ വഴി തേടാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 
 
ഏതാനും ചൂടായ കുരുമുളക് നല്ലെണ്ണയില്‍ മുക്കി എടുത്ത ശേഷം തൂവാല ഉപയോഗിച്ച് മുറിവേറ്റ ഭാഗത്ത് പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ വീണ്ടും ഇതു പോലെ ചെയ്യുക. അതോടൊപ്പം, വൈറ്റമിന്‍ സി ധാരാളമടങ്ങിയ ആഹാരം കഴിക്ക്കുന്നതും അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കും.
Next Article