8 വയസിൽ പൊട്ടിമുളച്ച പ്രണയം, 13 വയസിനു മൂത്ത ലിസയെ സ്വന്തമാക്കിയ ‘അക്വാമാൻ’!

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (07:59 IST)
ഹോളിവുഡ് ചിത്രം ‘അക്വാമാന്‍’ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ജെയ്‌സണ്‍ മൊമോവയാണ് കോമിക് സൂപ്പര്‍ ഹീറോയായ അക്വാമാനായി വേഷമിടുന്നത്. ജീവിതത്തിലും താൻ വ്യത്യസ്തനാണെന്ന് തെളിയിച്ചിരിക്കുകയാണ് ജെയ്സൺ. 
 
തന്റെ ഭാര്യയായ ലിസ ബോണറ്റിനെ ജെയ്‌സണ്‍ മൊമോവ പ്രണയിച്ച് തുടങ്ങിയത് തന്റെ എട്ടാം വയസ്സിലാണ്. അന്ന് ലിസയ്ക്ക് 21 വയസ്സായിരുന്നു പ്രായം. ടെലിവിഷനിലൂടെ കണ്ടാണ് ജെയ്‌സണിന് ലിസയോട് പ്രണയം തോന്നുന്നത്. പക്ഷേ, അത് ആരോടും ജയ്സൺ പറഞ്ഞില്ല.
 
ഇരുവരും ആദ്യം നേരിട്ട് കണ്ടു മുട്ടുന്നത് 2005 ലാണ്. അപ്പോള്‍ ജെയിസണിന് 26 വയസ്സായിരുന്നു പ്രായം. ലിസയ്ക്ക് അപ്പോള്‍ പ്രായം 39. പാര്‍ട്ടിക്കിടെ ഒരു സുഹൃത്താണ് ലിസയെ ജെയ്‌സണിന് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് സുഹൃത്തുക്കളായ ഇരുവരും വൈകാതെ ഒരുമിച്ച ജീവിക്കാന്‍ തുടങ്ങി.
 
എന്നാല്‍ അപ്പോഴും എട്ടാം വയസില്‍ തന്റെ മനസില്‍ മൊട്ടിട്ട പ്രണയത്തെ പറ്റി ജെയ്‌സണ്‍ ലിസയോട് പറഞ്ഞിരുന്നില്ല. ഇരുവര്‍ക്കും 2007 ല്‍ പെണ്‍കുഞ്ഞ് ജനിച്ചു, തൊട്ടടുത്ത വര്‍ഷം ഒരാണ്‍കുട്ടിയും. അതിനുശേഷമാണ് തന്റെ കുഞ്ഞുനാളിയെ കുഞ്ഞുപ്രണയത്തെ കുറിച്ച് ജെയ്സൺ ലിസയോട് പറയുന്നത്.
 
അവിശ്വസനീയതയോടെയാണ് ലിസ അക്കാര്യം കേട്ടിരുന്നതെന്ന് ജെയ്‌സണ്‍ പറയുന്നു. 2017 ലാണ് ഇരുവരും തമ്മില്‍ ഔദ്യോഗികമായി വിവാഹിതരായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article