“എനിക്ക് ബോണ്ടിന്‍റെ പെണ്ണാവണം”

Webdunia
തിങ്കള്‍, 31 ജനുവരി 2011 (20:24 IST)
ബോണ്ട് നായികയാകണമെന്നാണ് കിം കാര്‍ദാഷിയാന്‍റെ ഏറ്റവും വലിയ ആഗ്രഹം. “ഒരു ജയിംസ് ബോണ്ട് ചിത്രത്തില്‍ നായികയാകുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം” - കാര്‍ദാഷിയാന്‍ പറയുന്നു. ഹോളിവുഡിലെ വലിയ കമ്പനികളില്‍ നിന്ന് ഒട്ടേറെ ഓഫറുകള്‍ തനിക്കുണ്ടെന്നും ആലോചിച്ചുമാത്രമേ സിനിമകള്‍ തെരഞ്ഞെടുക്കൂ എന്നും കാര്‍ദാഷിയാന്‍ പറയുന്നു.