അമ്മയാകുന്നതാണ് ലോകത്തിലെ ഏറ്റവും സാഹസികമായ കാര്യമെന്ന് ഹോളിവുഡ് നടി ആഞ്ചലീന ജോളി. “ഞാന്‍ വിമാനം പറത്തിയിട്ടുണ്ട്. ബ്രാഡ് പിറ്റിനൊപ്പം ബൈക്കോടിച്ചിട്ടുണ്ട്. മുന്‍നിശ്ചയമില്ലാതെ അപരിചിതമായ പ്രദേശങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ സാഹസികമായ കാര്യം അമ്മയാകുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” - ആഞ്ചലീന ജോളി പറഞ്ഞു.