തിന്മയെ എരിച്ചുകളയും, ഹോളി ദിനത്തിലെ കാണാ‌ക്കാഴ്‌ചകള്‍ !

സുബിന്‍ ജോഷി
ചൊവ്വ, 3 മാര്‍ച്ച് 2020 (18:55 IST)
വടക്കേയിന്ത്യയിലാണ് ഹോളി പ്രധാനമായി ആഘോഷിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് തന്നെ ആഘോഷത്തിന് ഒരുക്കങ്ങളാരംഭിക്കുകയായി. ഹോളിയുടെ തലേന്ന് വൃക്ഷം തീയിടുന്നു. പുതുഋതുവിനെ സ്വീകരിക്കാന്‍ അഗ്നിക്ക് ചുറ്റും ആളുകള്‍ ആടുകയും പാടുകയും ചെയ്യുന്നു. പുതുരുചികളുടെ ഘോഷം കൂടിയാണ് ഹോളി. ആളുകള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൈര്, വട, മൈദ, പാല്‍, പഞ്ചസാര, പഴങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണം എന്നിവയാണ് ഹോളിക്ക് പ്രധാനം.
 
ബംഗാളില്‍ ഈ ആഘോഷത്തിന് ‘ദോലോത്‌സവ'(ഊഞ്ഞാലുകളുടെ ആഘോഷ)മായിട്ടാണ് അറിയപ്പെടുന്നത്. വിഷ്ണുവിന്‍റെ വിഗ്രഹങ്ങള്‍ അലങ്കരിച്ച്, നിറങ്ങള്‍ പൂശി, സുന്ദരമായ ഊഞ്ഞാലുകളിലിരുത്തി ആട്ടുന്നു.
 
ഹോളിയോടനുബന്ധിച്ച് മിക്ക വിഷ്ണു ക്ഷേത്രങ്ങളിലും വിശേഷ പൂജ നടക്കുന്നു. ശ്രീകൃഷ്ണന്‍ കൂടുതല്‍ കാലം ചെലവഴിച്ച മഥുരയിലും വൃന്ദാവനിലും ആഘോഷങ്ങള്‍ 16 ദിനങ്ങള്‍ നീണ്ടു നില്‍ക്കും. വിഷ്ണു ഭക്തനായ പ്രഹ്ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളി പുരാണം. നന്മയുടെ പ്രതീകമായ പ്രഹ്ളാദന്‍ തിന്മയുടെ പ്രതീകമായ സ്വന്തം സഹോദരിയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരുന്നു. തിന്മയുടെ പ്രതീകം കത്തി ചാമ്പലാവുകയും നന്മ നിറഞ്ഞവനായ പ്രഹ്ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു എന്നും വിശ്വാസികള്‍ കരുതുന്നു.
 
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഹോളി ദിനം അതി വിശിഷ്ടമായാണ് ആചരിക്കുന്നത്. ഇവിടെ രഥയാത്രയ്ക്കും ചന്ദന്‍ യാത്രയ്ക്കും ശേഷമുള്ള ഡോലോ യാത്ര നടക്കുന്നത് ഈ ദിനത്തിലാണ്. വസന്ത കാലത്തെ വരവേല്‍ക്കുന്ന ഉത്സവം എന്ന പ്രത്യേകത കൂടി ഹോളിക്കുണ്ട്. ഹോളിയുടെ ഈ ദിനത്തില്‍ നമുക്കും നിറങ്ങളെ നിറങ്ങള്‍ കൊണ്ട് വരവേല്‍ക്കാം!
 
ഹോളിയുടെ ഒരു പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കലാണ്. ഹോളിക എന്ന രാക്ഷസിയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ ഉണ്ടാവുന്നത്. അസുര രാജാവായ ഹിരണ്യകശിപുവിന്‍റെ സഹോദരിയാണ് ഹോളിക. കുട്ടികളെ ഉപദ്രവിച്ചിരുന്ന പൂതന, ഹോളിക തുടങ്ങിയ ഭീകര രാക്ഷസികളെ കത്തിച്ച് ചാമ്പലാക്കുക എന്ന ആശയമായിരിക്കാം ഹോളിയായി പരിണമിച്ചത്. ചിലര്‍ ഇത് കാമദഹനത്തിന്‍റെ സൂചനയാണെന്നും വിശ്വസിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article