ഞാൻ പോൺ താരം തന്നെ, അതിൽ അച്ഛന് ഒട്ടും എതിർപ്പില്ല, തുറന്നുപറഞ്ഞ് സ്പീൽബർഗിന്റെ മകൾ !

വ്യാഴം, 20 ഫെബ്രുവരി 2020 (17:20 IST)
വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബാർഗിന്റെ മകൾ അടുത്തിടെ താർ ഒരു പോൺ താരമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഹോളിവുഡ് കോളങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന പ്രധാന വാർത്തകളിൽ ഒന്ന് മിഖേലയുടെ വെളിപ്പെടുത്തലാണ്. താൻ പോൺസ്റ്റാർ ആയതിൽ അച്ചനോ മറ്റു കുടുംബാംഗങ്ങൾക്കോ യാതൊരു എതിർപ്പുമില്ല എന്ന് നേരത്തെ സ്പീൽബർഗിന്റെ ദത്തുപുതിരി മിഖേല വ്യക്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ പോൺ മേഖലയിലെ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് മിഖേല. 'ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പോണ്‍ കരിയര്‍ തിരഞ്ഞെടുത്തത്. എന്റെ വീട്ടുകാര്‍ക്ക് പ്രധാനം എന്റെ സുരക്ഷിതത്വം മാത്രമാണ്. താല്‍പര്യത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ അവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. ശരീരത്തില്‍ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന് കണ്ടെത്താന്‍കൂടി വേണ്ടിയാണ് ഈ ജോലി തിരഞ്ഞെടുത്തത്
 
മുന്‍പ് മറ്റുപല ജോലികളും ചെയ്തു നോക്കി. എന്നാൽ അതിൽനിന്നൊന്നും യാതൊരു സംതൃപ്തിയും ലഭിച്ചില്ല. ഈ ജോലി എനിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. സ്വയം നിര്‍മ്മിക്കുന്ന സോളോ വീഡിയോകളില്‍ മാത്രമാണ് അഭിനയിക്കുന്നത് മറ്റൊരാള്‍ക്കൊപ്പവും അഭിനയിക്കുവാന്‍ താല്‍പര്യമില്ല. കാമുകനെ വഞ്ചിക്കാനാകില്ല എന്നതിനാലാണ് ഇത്. സഹോദരങ്ങളില്‍ പലരും അച്ഛന്റെ സിനിമയില്‍ മുഖം കാണിച്ചുവെങ്കിലും തനിയ്ക്ക് ആ വഴിയേ പോകാന്‍ താല്‍പര്യമില്ല. തന്നെ വളർത്തിയതോർത്ത് മാതാപിതാക്കൾ ഏറെ അഭിമനിക്കുമെന്നും മിഖേല പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍