ഇത് വേറെ ലെവൽ, നാല് യുവാക്കളുടെ കിടിലൻ ഡാൻസ് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ !

വ്യാഴം, 20 ഫെബ്രുവരി 2020 (13:40 IST)
ചടുലവും വ്യത്യസ്തവുമായ നൃത്ത ചുവടുകൾകൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് നാല് യുവാക്കൾ. കൈകളും കാലുകളും പല രൂപങ്ങളിലേയ്യ് ഒഴുകി ചേരുന്ന മനോഹര നൃത്തത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
 
ആരാണ് ഈ യുവാക്കൾ എന്ന് വ്യക്തമല്ല. പക്ഷേ ഇവരുടെ ആരാധകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരിയ്ക്കും എന്നത് നിസംശയം പറയാം. അതിവേഗത്തിലാണ് നർത്തകരുടെ കൈകളും കാലുകളും ശരീരവും ചടുലമായ താളത്തോടൊപ്പം  കൗതുകമാർന്ന രൂപങ്ങൾ തീർക്കുന്നത്.     
 
ഒരിക്കൽ ഈ വീഡിയോ കണ്ടവർ ആവർത്തിച്ച് കാണാതെ സ്ക്രോൾ ചെയ്യില്ല എന്നാണ് വീഡിയോ കണ്ടവരിൽ അധികം പേരും പറയുന്നത്. ഈ യുവാക്കളെ കണ്ടെത്താനുള്ള തെരച്ചിലിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. 

I bet u will watch it again and again after watching the last frame! pic.twitter.com/53jCcUA8pH

— Prabhasini (@cinnabar_dust) February 16, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍