Raksha Bandhan: എന്താണ് രക്ഷാബന്ധന്‍? രാഖി കെട്ടുന്നത് എന്തിന്?

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2022 (08:28 IST)
Raksha Bandhan: ഉത്തരേന്ത്യയിലാണ് രക്ഷാബന്ധന്‍ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്. സാഹോദര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ദിവസമാണ് രക്ഷാബന്ധന്‍. ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണ മാസത്തിലെ പൂര്‍ണ ചന്ദ്ര ദിവസമാണ് (പൂര്‍ണിമ തിതീ) രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. മഹത്തായ സഹോദരി-സഹോദര ബന്ധത്തിന്റെ സന്ദേശമാണ് ഈ ദിവസം വിളിച്ചോതുന്നത്. 
 
പൂജിച്ച ചരട്, അഥവാ രാഖി സഹോദരി-സഹോദരന്‍മാര്‍ പരസ്പരം കൈകളില്‍ കെട്ടി കൊടുക്കുകയാണ് രക്ഷാബന്ധന്‍ ദിവസത്തെ പ്രത്യേകത. സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമാണ് ഈ ചരട്. 
 
രക്ഷാബന്ധന്‍ ദിവസം കെട്ടിത്തരുന്ന ചരട് നിശ്ചിത ദിവസം കൈകളില്‍ ധരിക്കണം എന്നില്ല. രക്ഷാബന്ധന്‍ ദിവസത്തിനു ശേഷം എന്ന് വേണമെങ്കിലും അഴിച്ചു കളയാം. അത് കാലങ്ങളോളം കൈകളില്‍ കെട്ടിയാലും കുഴപ്പമില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article