വീട്ടിനു ചുറ്റുമതില്‍ വേണമെന്ന് പറയുന്നത് എന്തുകൊണ്ട് ?

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 ജൂണ്‍ 2021 (15:03 IST)
വാസ്തു വിദ്യാ പ്രകാരം ഒരു വീട് നിര്‍മ്മിച്ചാല്‍ അതിനു ചുറ്റുമതില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് ഒരു വാസ്തു മണ്ഡലം ആകുകയുള്ളു എന്നത് തന്നെയാണ് ചുറ്റുമതിലിന്റെ പ്രത്യേകതയ്ക്കുള്ള പ്രധാന കാരണം. ആ വസ്തു മണ്ഡലത്തിനകത്തുള്ള അനുകൂല തരംഗങ്ങള്‍ പ്രസ്തുത വീടിനു നല്‍കും.
 
തൊട്ടടുത്ത് തന്നെ സഹോദരന്റെയോ അടുത്ത ബന്ധുവിന്റെയോ പോലും വീടുണ്ടെങ്കിലും നമ്മുടെ വീട്ടിനു ചുറ്റുമതില്‍ വേണം. ആ വീടുകളിലേക്ക് പോകുന്നതിനായി ഒരു ഗേറ്റ് നിര്‍മ്മിച്ചാല്‍ മതിയാകും. അതിനൊപ്പം ഈ വീട്ടു പുരയിടത്തില്‍ തന്നെ ഒരു കിണര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ വടക്കു കിഴക്ക് മൂല സ്ഥാനത്തായി കിണര്‍ കുഴിക്കുന്നതാവും ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

Next Article