Krishna Janmashtami Wishes in Malayalam: ഹിന്ദു കലണ്ടര്‍ പ്രകാരം ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി നാളിലാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മദിവസത്തിന്റെ അനുസ്മരണമാണ് ജന്മാഷ്ടമി. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് അറിയപ്പെടുന്നത്. ജന്മാഷ്ടമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം...
ഈ ജന്മാഷ്ടമി ദിവസം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഐശ്വര്യവും സമാധാനവും പ്രധാനം ചെയ്യട്ടെ. കൃഷ്ണഭഗവാന്‍ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ !
കൃഷ്ണ ഭഗവാന്റെ ജന്മദിനം നാം ആഘോഷിക്കുകയാണ്. ഏവര്‍ക്കും ഈ നല്ല ദിവസത്തിന്റെ ആശംസകള്‍ നേരുന്നു !
കൃഷ്ണ ചിന്തകളാല്‍ നിങ്ങളുടെ മനസ്സില്‍ എന്നും സന്തോഷവും സമാധാനവും കളിയാടട്ടെ. ഈ പുണ്യദിനം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം. ഏവര്‍ക്കും കൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ !
ജയ് ശ്രീ കൃഷ്ണ ! എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പരിഹാരം കാണാന്‍ കൃഷ്ണ ഭഗവാനോട് പ്രാര്‍ത്ഥിക്കാം. അവിടുന്ന് നിങ്ങള്‍ക്ക് ഉത്തരമരുളും. ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ !
ഈ നല്ല ദിനം കൃഷ്ണ ലീലകളാല്‍ മുഖരിതമാക്കാം. ശ്രീകൃഷ്ണ ഭഗവാന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ !
സത്യത്തിന്റെ നീതിയുടെയും പാതയില്‍ സഞ്ചരിക്കാന്‍ കൃഷ്ണ ഭഗവാന്‍ എന്നും അനുഗ്രഹമരുളട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ !
കൃഷ്ണ ഭഗവാന്‍ ആരോഗ്യവും സമ്പത്തും സമാധാനവും നല്‍കി നിങ്ങളുടെ ജീവിതങ്ങളെ ധന്യമാക്കട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ !