അവിട്ടം നക്ഷത്രക്കാര്‍ക്ക് ഈമാസം എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 17 ഓഗസ്റ്റ് 2022 (14:26 IST)
അവിട്ടം നക്ഷത്രക്കാര്‍ക്ക് ഈമാസത്തില്‍ ബന്ധുക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടിവരും. വ്യക്തി വിദ്വേഷം മാറ്റി ഗുണത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങും. അഭയം തേടിവരുന്നവര്‍ക്ക് ആശ്രയം നല്‍കും. മഹത് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരും. ബന്ധുക്കള്‍ക്ക് ആപത്തുവരുകയും അവരെ രക്ഷിക്കുകയും ചെയ്യും. സല്‍ക്കീര്‍ത്തിക്ക് വഴിയൊരുക്കും. അസാധ്യമെന്നുതോന്നുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടത്തും. നിലവിലെ വാഹനത്തിന് പകരം മറ്റൊരു വാഹനം വാങ്ങും. വിദേശത്ത് സ്ഥിരമായി താമസിക്കാന്‍ അവസരം ലഭിക്കും. പാര്‍ശ്വഫലങ്ങളുള്ള മരുന്നുകള്‍ ഉപേക്ഷിക്കും. ദമ്പതികള്‍ക്ക് ഒരുമിച്ചുതാമസിക്കാന്‍ ജോലിയില്‍ മാറ്റം ലഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍