കർക്കിടകമാസത്തിൽ ദശപുഷ്പങ്ങൾ ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണ് ഹൈന്ദവർക്കിടയിലെ വിശ്വാസം. കർക്കിടക കഞ്ഞിയിൽ ഒഴിച്ചു കൂടാനാവാത്ത ദശപുഷ്പങ്ങൾ ഹൈന്ദവരുടെ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരയിൽ സ്ത്രീകൾ ഉപവാസമനുഷ്ടിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിന് മുൻപ് തലയിൽ ചൂടാൻ ഉപയോഗിക്കാറുണ്ട്. തിരുവാതിര വ്രതക്കാലത്ത് ഐശ്വര്യത്തിനും ഭർത്താവിൻ്റെ ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയാണ് സ്ത്രീകൾ ദശപുഷ്പം ചൂടുന്നത്.
കറുക,ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം ബലിതർപ്പണ കർമ്മങ്ങൾക്കുപയോഗിക്കുന്നു. സുഖചികിത്സയുടെ കാലമായ കർക്കിടകത്തിൽ ദശപുഷ്പങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
കറുക,വിഷ്ണുക്രാന്തി,മുയൽ ചെവിയൻ,തിരുതാളി,ചെറുള,നിലപ്പന,കയ്യോന്നി,പൂവാംകുറുന്തൽ,മുക്കുറ്റി,ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. ദശപുഷ്പങ്ങൾ ഓരോന്നിൻ്റെയും ഔഷധഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
ഗണപതിഹോമത്തിന് മാലകെട്ടുന്നതിനും ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്. അമിതമായ രക്തപ്രവാഹം തടയാനും കഫ-പിത്തരോഗങ്ങൾക്കും കറുക ഉപയോഗിക്കാം.
വിഷ്ണുക്രാന്തി: ഇവോൾവുലസ് അൾസിനോയിഡ്‌സ്
ദേവത: ശ്രീകൃഷ്ണൻ, ചിലയിടങ്ങളിൽ ചന്ദ്രനെന്നും കാണുന്നു
ജ്വര ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു. ബുദ്ധിമാന്ദ്യം,ഓർമക്കുറവ് എന്നിവയ്ക്കും സിദ്ധൌഷധം. രക്തശുദ്ധിക്കും, തലമുടി വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.
തിരുതാളി: ദേവത: ശിവൻ
വന്ധ്യതയ്ക്കും ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും ഉഠമം. ഇന്ത്യയിലെ മിക്ക സ്ഥലത്തും കാണപ്പെടുന്നു.
ആയുർവേദം ഇത് വാജീകരണത്തിന് ഉപയോഗിക്കുന്നു. ആർത്തവസംബന്ധമായ അസുഖങ്ങൾക്കും മഞ്ഞപ്പിത്തത്തിന് മരുന്നായും ഉപയോഗിക്കുന്നു. വേദന,അമിത രക്തസ്രാവം എന്നിവയ്ക്കും യോനിരോഗങ്ങൾക്കും മൂത്രചൂടിനും ഔഷധം.
പൂവാംകുറുന്തൽ: വെർണോനിയ സിനെറിയ
ദേവത: ബ്രഹ്മാവ്, സരസ്വതിയാണ് ദേവതയെന്നും ചിലയിടങ്ങളിൽ കാണുന്നു.
ശരീരതാപം കുറയ്ക്കാനും മൂത്രപ്രവാഹം സുഗമമാക്കാനും വിഷം കളയാനും രക്തശുദ്ധിക്കും നല്ലത്.
ഉഴിഞ്ഞ:കാർഡിയോസ് പെർമം ഹലികാകാബം
ദേവത: യമൻ, വരുണൻ ആണെന്നും ചിലയിടങ്ങളിൽ കാണുന്നു.
മുടിക്കൊഴിച്ചിൽ,നീര്,വാതം,പനി എന്നിവയ്ക്ക് പ്രതിവിധി. സുഖപ്രസവത്തിനായും ഉപയോഗിക്കുന്നു.
മുക്കുറ്റി: ബയോഫിറ്റം സെൻസിറ്റിവം, ദേവത: ശ്രീപാർവതി
വിഷ്ണുവാണ് ദേവതയെന്നും ചിലയിടങ്ങളിൽ കാണുന്നു.
കയ്യോന്നി: എക്ലിപ്റ്റ ആൽബ
ദേവത: ശിവൻ, ഇന്ദ്രനാണെന്നും ചിലയിറ്റങ്ങളിൽ കാണുന്നു
കാഴ്ചശക്തി വർധിക്കാനും വാതസംബന്ധമായ എല്ലാ രോഗങ്ങൾക്കും ഉത്തമം,മുടി തഴച്ചുവളരാൻ എണ്ണ കാച്ചി ഉപയോഗിക്കാം.
ചെറൂള:എർവ ലനേറ്റ, ദേവത: യമധർമൻ
ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം,കൃമിശല്യം,മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം.
മുയൽചെവിയൻ: എമിലിയാ സോങ്കിഫോളിയാ
ദേവത: കാമൻ, പരമശിവനെന്നും ചിലയിടങ്ങളിൽ കാണുന്നു.
മുയലിൻ്റെ ചെവിയോട് സാദൃശ്യമുള്ള ഇലകൾ ഉള്ളതിനാൽ വന്നപേര്. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്. നേത്രകുളിർമയ്ക്കും, രക്താർശസ് കുറയ്ക്കുന്നതിനും ഫലപ്രദം