കർക്കിടക മാസത്തിൽ ദശരഥപുത്രന്മാരായ ശ്രീരാമൻ,ഭരതൻ,ലക്ഷ്മണൻ,ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല യാത്ര.ആന പോലും അടിതെറ്റുമെന്ന് വിശേഷിക്കപ്പെടുന്ന കർക്കിടകമാസത്തിലെ രോഗപീഡകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും നാലമ്പല ദർശനത്തിലൂടെ രക്ഷനേടാനാവുമെന്നാണ് വിശ്വാസം. ശ്രീരാമൻ,ഭരതൻ,ലക്ഷ്മണൻ,ശത്രുഘ്നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം വേണം ക്ഷേത്രങ്ങൾ ദർശനം നടത്താൻ.
കേരളത്തിൽ നാലിടങ്ങളിലായി നാലമ്പല ദർശനമുണ്ട്.
തൃശൂർഎറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം,ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം,തിരുമൂഴിക്കുളം,ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം.
കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം.
കോട്ടയം- എറണാകുളം ജില്ലകളിലായി കിടക്കുന്ന തിരുമരയൂർ ശ്രീരാമസ്വാമി ക്ഷേത്രം,ഭരതപ്പിള്ളി ഭരത സ്വാമി ക്ഷേത്രം, മുലക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, ശത്രുഘ്ന സ്വാമി ക്ഷേത്രം
മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം. പെരിന്തൽമണ്ണ-മലപ്പുറം റോഡിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ നാലമ്പലമുണ്ടെങ്കിലും ഇവ നാശാവസ്ഥയിലാണ് ഇപ്പോഴുള്ളത്. പുനരുദ്ധാന പ്രവർത്തനങ്ങൾ ഈ അമ്പലങ്ങളിൽ ഇതുവരെയും നടത്തിയിട്ടില്ല.