✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
രാമായണപാരായണം - മുപ്പതാം ദിവസം
Webdunia
രാവണവധ ം
രാഘവന് മാതലിയോടരുളിച്ചെയ്തി-
“താകുലമെന്നിയേ തേര് നടത്തിടു നീ”.
മാതലി തേരതിവേഗേന കൂട്ടിനാ&
നേതുമേ ചഞ്ചലമില്ല ദശാസ്യനും.
മൂടി പൊടികൊണ്ടു ദിക്കുമുടനിട&
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും.
യാതുധാനാധിപന്‍ വാജികള്‍തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാന്‍.
ശൂലം മുസലഗദാദികളും മേല്ക്കു&
മേലേ പൊഴിച്ചിതു രാക്ഷസരാജനും.
സായകജാലം പൊഴിച്ചവയും മുറി&
ച്ചായോധനത്തിന്നടുത്തിതു രാമനും.
“ഏറ്റമണഞ്ഞുമകന്നും വലംവെച്ചു&
മേറ്റുമിറ്റംവെച്ചുതൊട്ടും പിന്താങ്ങിയും
സാരഥിമാരുടെ സൌത്യകൌശല്യവും
പോരാളികളുടെ യുദ്ധകൌശല്യവും
പണ്ടു കീഴില്‍കണ്ടതില്ല നാമീവണ്ണ&
മുണ്ടാകയുമില്ലീവണ്ണമിനി മേലില്‍”.
എന്നു ദേവാദികളും പുകഴ്ത്തീടിനാര്‍.
നന്നുനന്നെന്നു തെളിഞ്ഞിതു നാരദന്.
പൌലസ്ത്യരാഘവന്മാര്‍ തൊഴില്‍ കാണ്കയാല്
ത്രൈലോക്യവാസികള്‍ ഭീതിപൂണ്ടീടിനാര്‍.
വാതമടക്കി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്.
പാഥോനിധിയുമിളകിമറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാര്‍.
“അംബുധിയംബുധിയോടൊന്നെതിര്‍ക്കിലു&
മംബരമംബരത്തോടെതിര്‍ത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം.
രാഘവരാവണയുദ്ധമൊഴിഞ്ഞില്ല.”
കേവലമിങ്ങനെ നിന്നു പുകഴ്ത്തിനാര്‍.
ദേവാദികളുമന്നേരത്തു രാഘവന്
രാത്രിഞ്ചരന്റെ തലയൊന്നറത്തുടന്‍
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെമുളച്ചുകാണാതിതവന്‍തല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും.
ഉണ്ടായിഅപ്പോളതും പിന്നെ രാഘവന്
ഖണ്ഡിച്ചുഭൂമിയിലിട്ടാനരക്ഷണാല്‍.
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമന്‍.
പിന്നെയും പത്തുതലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ! നന്നുനന്നെത്രയും.
ഇങ്ങനെ നൂറായിരം തലപോകിലു&
മെങ്ങും കുറവില്ലതന്‍തല പത്തിനും.
രാത്രിഞ്ചരാധിപന്‍തന്റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം.
കുംഭകര്ണ്ണന് മകരാക്ഷന് ഖരന് ബാലി&
വമ്പനാം മാരീചനെന്നിവരെയാദിയാം
ദുഷ്ടന്മാരെക്കൊന്ന ബാണത്തിനിന്നെന്തതി&
നിഷ്ഠൂരനാമിവനെക്കൊല്ലുവാന്‍ മടി&
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാന്‍.
കണ്ടീലൊന്നുമുപായവുമേതുമീശ്വരാ!
ചിന്തിച്ചു രാഘവന് പിന്നെയുമദ്ദശ&
കണ്ഡന് മെയ്യില്‍ ബാണങ്ങള്‍ തൂകീടിനാന്‍.
രാവണനും പൊഴിച്ചീടിനാന്‍ ബാണങ്ങള്‍
ദേവദേവന് തിരുമേനിയിലാവോളം.
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര&
ന്നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ് വന്നു ശരങ്ങളും
കെല്പു കുറഞ്ഞു ദശാസ്യനു നിര്‍ണ്ണയം.
ഏഴു ദിവസം മുഴുവനീവണ്ണമേ
രോഷേണ നിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ&
“നേതും വിഷാദമുണ്ടായ്ക മാനസേ.
മുന്നമഗസ്ത്യതപോധനനാദരാല്‍
തന്നെ ബാണം കൊണ്ടു കൊല്ലാം ജഗല്‍പ്രഭോ!
പൈതമഹാസ്ത്രമതായതെന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരന്
“നന്നു പറഞ്ഞതു നീയതെന്നോടിനി&
ക്കൊന്നീടുവേന്‍ ദശകണ്ഠനെ നിര്‍ണ്ണയം.”
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവന്
സൂര്യാനലന്മാരതിന്നു തരം തൂവല്‍
വായുവും മന്ദരമേരുക്കള്‍ മദ്ധ്യമായ്
വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിനാന്‍.
രാവണന്‍തന്റെ ഹൃദയം പിളര്‍ന്നു ഭൂ&
ദേവിയും ഭേദിച്ചു വാരിധിയില്‍ പുക്കു
ചോര കഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവന്‍തന്നുടെ
തൂണിയില്‍ വന്നിങ്ങു വീണു തെളിവോടു
ബാണവുമെന്തൊരു വിസ്മയമന്നേരം.
തേരില്നിന്നാശു മറിഞ്ഞുവീണീടിനാന്‍
പാരില്‍ മരാമരം വീണപോലെ തദാ.
കല്പ്പകവൃക്ഷപ്പുതുമലര്‍ തൂവിനാ&
രുല്പന്നമോദേന വാനവരേവരും
അര്‍ക്കകുലോദ്ഭവന്‍ മൂര്‍ദ്ധനി മേല്ക്കുമേല്,
ശുക്രനും നേത്രങ്ങളൊക്കെത്തെളിഞ്ഞിതു
പുഷ്കരസംഭവനും തെളിഞ്ഞീടിനാ
നര്‍ക്കനും നേരെയുദിച്ചനതുനേരം
മന്ദമായ് വീശിത്തുടങ്ങി പവനനും
നന്നായ് വിളങ്ങി ചതുര്‍ദ്ദശലോകവും
താപസന്മാരും ജയജയശബ്ദേന
താപമകന്നു പുകഴ്ന്നുതുടങ്ങിനാര്.
ശേഷിച്ച രാക്ഷസരോടിയകം പുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ.
അര്‍ക്കജന്‍ മാരുതി നീലാംഗദാദിയാം
മര്‍ക്കടവീരരുമാര്‍ത്തു പുകഴ്ത്തിനാര്‍.
അഗ്രജന് വീണതു കണ്ടതു വിഭീഷണന്
വ്യഗ്രഹിച്ചരികത്തു ചെന്നിരുന്നാകുലാല്‍
ദു:ഖം കലര്‍ന്നു വിലാപം തുടങ്ങിനാ-
“നൊക്കെ വിധിബലമല്ലോ വരുന്നതും
ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന
വീരാ! മാഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായിതു
കണ്ടിതെല്ലാം ഞാനനുഭവിക്കേണമെ
ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും?
ഏവം കരയും വിഭീഷണന് തന്നോടു
ദേവദേവേശനുമരുള്‍ചെയ്തിതാദരാല്‍
“എന്നോടഭിമുഖനായ് നിന്നു പോര് ചെയ്തു
നന്നായ് വരിച്ചു മഹാശൂരനാമിവന്‍
തന്നെക്കുറിച്ചു കരയരുതേതുമേ
നന്നല്ലതു പരലോകത്തിനു സഖേ!
വീരരായുള്ള രാജാക്കള്‍ധര്‍മ്മം നല്ല
പോരില്‍ മരിക്കുന്നതെന്നറിയേണമേ
പോരില്‍ മരിച്ചു വീരസ്വര്‍ഗ്ഗസിദ്ധിക്കു
പാരം സുകൃതികള്‍ക്കെന്നി യോഗം വരാ
ദോഷങ്ങളെല്ലാമൊടുങ്ങി നീ വന്നിനി
ശ്ശേഷക്രിയയ്ക്കു നടക്കുക വൈകാതെ”
ഇത്ഥമരുള്‍ചെയ്തു നിന്നരുളുന്നേരം
തത്ര മണ്ഡോദരി കേണു വന്നീടിനാള്‍
ലങ്കാധിപന്മാറില് വീണു കരഞ്ഞുമാ
മാതങ്കമുള്‍ക്കൊണ്ടു മോഹിച്ചു പുനരുടന്‍
ഓരോതരം പറഞ്ഞു പിന്നെ മറ്റുള്ള
നാരീജനങ്ങളും കേണുതുടങ്ങിനാര്‍.
പംക്തിരഥാത്മജനപ്പോളരുള്‍ചെയ്തു
പംക്തിമുഖാനുജന്‍തന്നോടു സാദരം
“രാവണന്‍തന്നുടല്‍ സംസ്കരിച്ചീടുക
പാവകനെ ജ്വലിപ്പിച്ചിനിസ്സത്വരം. ”
തത്ര വിഭീഷണന് ചൊന്നാനിവനോള
മിത്ര പാപംചെയ്തവരില്ല ഭൂതലേ
യോഗ്യമല്ലേതുമടിയനിവനുടല്‍
സംസ്കരിച്ചീടുവാനെന്നു കേട്ടേറ്റവും
വന്ന ബഹുമാനത്തോടേ രഘൂത്തമന്
പിന്നെയും ചൊന്നാന്‍ വിഭീഷണന് തന്നോടു
“മല്‍ബാണമേറ്റു രണാന്തേ മരിച്ചൊരു
കര്‍ബ്ബുരാധീശ്വരനറ്റിതു പാപങ്ങള്‍
വൈരവുമാമരണാന്തമെന്നാകുന്നി
തേറിയ സല്‍ഗതിയുണ്ടാവതിന്നു നീ
ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു
ദോഷം നിനക്കതുമേതുമകപ്പെടാ:
ചന്ദനഗന്ധാദികള്‍കൊണ്ടു ചിതയുമാ
നന്ദേന കൂട്ടി മുനിവരന്മാരുമായ്
വസ്ത്രാഭരണമാല്യങ്ങള്‍ക്കൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി
ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി
ഹോത്രികളെസ്സംസ്കരിക്കുന്നവണ്ണമേ
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂര്‍വ്വജനോയുദകക്രിയയും ചെയ്തു
നാരികള്‍ ദു:ഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്കരിച്ചീടിനാര്‍
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം നിജനിജ മന്ദിരം പൂക്കിതു
ജന്യാവലോകനം ചെയ്തു നിന്നോര്‍കളും.
വിഭീഷണരാജ്യാഭിഷേക ം
ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും
“രക്ഷോവരനാം വിഭീഷണനായ് മയാ
ദത്തമായൊരു ലങ്കാരാജ്യമുള്‍പ്പുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ.”
എന്നതു കേട്ടു കപിവരന്മാരോടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്
അര്‍ണ്ണവതോയാദിതീര്‍ത്ഥജലങ്ങളാല്‍
സ്വര്‍ണ്ണ കലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു
വാദ്യഘോഷത്തോടു താപസന്മാരുമാ
യാര്‍ത്തുവിളിച്ചിതഭിഷേകവും ചെയ്തിതു;
ഭൂമിയും ചന്ദ്രദിവാകരാദിയും
രാമകഥയുമുള്ളന്നു വിഭീഷണന്
ലങ്കേശനായ് വാഴ്കെന്നു കിരീടാദ്യ
ലങ്കാരവുംചെയ്തു ദാനപുരസ്കൃതം
പൂജ്യനായൊരു വിഭീഷണനായ്ക്കൊണ്ടു
രാജ്യനിവാസികള്‍ കാഴ്ചയും വെച്ചിതു
വാച്ച കുതൂഹലം പൂണ്ടു വിഭീഷണന്
കാഴ്ചയുമെല്ലാമെടുപ്പിച്ചുകൊണ്ടവ
ന്നാസ്ഥയാ രാഘവന്‍തൃകകല്‍ക്കല്‍ വെച്ചഭി-
വാദ്യവും ചെയ്തു വിഭീഷണനാദരാല്‍.
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ് രാമ-
ഭദ്രനെല്ലാം പരിഗ്രഹിച്ചീടിനാന്‍.
ഇപ്പോള്‍ കൃതകൃത്യനായേനഹമെന്നു
ചില്പുരുഷന് പ്രസാദിച്ചരുളീടിനാന്‍.
അഗ്രേ വിനീതനായ് വന്ദിച്ചു നില്ക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനംചെയ്തു
സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്
“ചിന്തിച്ചിതെല്ലാം ലഭിച്ചിതു നമുക്കെടോ!
ത്വത്സഹായത്വേന രാവണന്‍തന്നെ ഞാ-
നുത്സാഹമോടു വധിച്ഛതു നിശ്ചയം
ലങ്കേശ്വരനായ് വിഭീഷണന്‍തന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു.”
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
എല്ലാം കാണുക
ഏറ്റവും പുതിയത്
Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍
വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില് ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും
Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!