കാലുകൾ സുന്ദരമാക്കാം, ഇതാ ചില നാടൻ വിദ്യകൾ !

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (16:01 IST)
കണ്ണും മുഖവും മനോഹരമാക്കി നിർത്തുന്നതുപോലെ തന്നെ പ്രധാനമാണ് കാലുളുടെ സൗന്ദര്യവും, നിരവധി സൌന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ് കാലുകളുടെ ഭംഗിയാക്കാൻ പലരും പയറ്റുന്നത്. കാലുകൾ മനോഹരമാക്കാൻ നമ്മുടെ അടുക്കളയിൽ കയറിയാൽ തന്നെ ചില നുറുങ്ങുവിദ്യകൾ ലഭിക്കും. അത്തരം ചില വിദ്യകളാണ് ഇനി പറയുന്നത്
 

1. കാലിൽ തേയ്ക്കുന്ന ക്രീമിനുള്ളിൽ നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് അവ കാലിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക.


2. ഭംഗിയുള്ള കാലുകള്‍ക്ക് വാക്സിംഗ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. വാക്സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


3. ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും.


4. ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്കും


5. ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article