രക്തസമ്മർദത്തിന്, ഹൃദ്രോഗത്തിന്, കൊളസ്ട്രോളിന് ഒക്കെ പരിഹാരം ഈ കറി!

നിഹാരിക കെ എസ്
വെള്ളി, 4 ഒക്‌ടോബര്‍ 2024 (17:52 IST)
Fish Curry
മീൻ ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല എന്ന അവസ്ഥയുള്ളവർ ഉണ്ട്. ഒരു ഉണക്കമീനെങ്കിലും മതി എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, ഊണിന് മത്തി ആണെങ്കിലോ കറി? ആഹാ... എന്താ ടേസ്റ്റ്. അതെ, മത്തി തന്നെ എന്നും മീനുകളുടെ രാജാവ്. മതത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്നങ്ങൾക്കും ഒറ്റ പരിഹാര മാർഗം എന്നതാണ് മത്തിയുടെ ഗുണം.
 
മൂന്ന് അസുഖങ്ങൾക്ക് മത്തിക്കറി ഫലപ്രദമാണ്. നല്ല കുടംപുളിയിട്ട മത്തിക്കറി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നതാണ് എന്ന് നോക്കാം. ഏത് മത്സ്യത്തേക്കാൾ ആരോഗ്യ ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് മത്തിയിൽ. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. 
 
കാൽസ്യത്തിന്റെ അളവ് വളരെ കൂടുതലാണ് മത്തിയിൽ. ഇതിൽ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും എല്ലാം മത്തി കഴിക്കുന്നതിലൂടെ ലഭിക്കുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്തി. ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ കോശങ്ങളുടെ വളർച്ചക്കും എല്ല് തേയ്മാനം പോലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല.  ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. 
 
കൊളസ്‌ട്രോൾ കുറക്കുന്നതിന് പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നുണ്ട്. എന്നാൽ മത്തി കഴിക്കുന്നതിലൂടെ അത് കൊളസ്‌ട്രോളിനെ കുറക്കുന്നു. മാത്രമല്ല ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. 
 
മത്തി സ്ഥിരമായി കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദത്തിന് പരിഹാരം കാണാൻ കഴിയും. സ്ഥിരം മത്തി കഴിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് രക്തസമ്മർദ്ദത്തിന്റെ അളവ് വളരെ കൃത്യമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് മത്തി.  
 
ഹൃദ്രോഗം ഇന്നത്തെ കാലത്ത് ഏറ്റവും വില്ലനാവുന്ന ഒന്നാണ്. സ്ഥിരമായി മത്തി കഴിക്കുന്നതിലൂടെ അത് ഹൃദയാഘാതത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article