ചര്‍മത്തിന്റെ ആരോഗ്യത്തിന് ചില വിറ്റാമിനുകളുടെ സാനിധ്യം അത്യാവശ്യമാണ്. ഇതില്‍ ആദ്യത്തെ വിറ്റാമിനാണ് വിറ്റാമിന്‍ എ. ചര്‍മം തിളങ്ങാന്‍ ഇത് സഹായിക്കും. വിറ്റാമിന്‍ സിയില്‍ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് ചര്‍മത്തിലുണ്ടാകുന്ന കേടുപാടുകളെ പരിഹരിക്കുന്നു. വിറ്റാമിന്‍ ഇ ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. കൂടാതെ നീര്‍വീക്കം ഉണ്ടാകുന്നതും തടയുന്നു.
മറ്റൊരു പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ ഡി. ഇത് ചര്‍മകോശങ്ങളുടെ വളര്‍ച്ചയ്ക്കും കേടുകള്‍ പരിഹരിക്കുന്നതിനും സഹായിക്കും. വിറ്റാമിന്‍ ബി ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താന്‍ സഹായിക്കും. സിട്രസ് പഴങ്ങളിലാണ് വിറ്റാന്‍ സി ധാരാളം ഉള്ളത്. നട്‌സിലും സീഡിലും ധാരാളം വിറ്റാമിന്‍ ഇ ഉണ്ട്. സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.