കഷണ്ടിക്ക് ഒരു കിടിലൻ ഒറ്റമൂലി ഉണ്ട്, വീട്ടിൽ തന്നെയുണ്ടാക്കാം

നിഹാരിക കെ എസ്

വെള്ളി, 4 ഒക്‌ടോബര്‍ 2024 (15:06 IST)
Bald Head
കറിവേപ്പിലയുടെ ഗുണങ്ങൾ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. എന്നാൽ, അധികം ആർക്കും അറിയാത്ത ഒരു ഗുണമാണ് കഷണ്ടിയുള്ളവർക്ക് കറിവേപ്പില ഉപകാരി ആണ് എന്നത്. മുടി തഴച്ച് വളരാൻ കാച്ചുന്ന എണ്ണയിലേക്ക് കറിവേപ്പിലയും ഇടാറുണ്ട്. ഇതേ വിദ്യ തന്നെയാണ് കഷണ്ടി ഉള്ളവരും പ്രയോഗിക്കേണ്ടത്. മുടി കൊഴിച്ചിലും താരനും കഷണ്ടിയും എല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച്‌ നിൽക്കുന്ന ഒന്നാണ് കറിവേപ്പില. 
 
മുടി വളർച്ചക്കും കഷണ്ടിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ കറിവേപ്പില എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കറിവേപ്പില കൊണ്ട് എങ്ങനെയെല്ലാം നമുക്ക് മുടിയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. കറിവേപ്പില കൊണ്ട് ചില ഒറ്റമൂലികളൊക്കെയുണ്ട്. ഇത് ചെയ്‌താൽ കേശസംരക്ഷണത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് മുന്നിൽ നിൽക്കാം.
 
പാലും കറിവേപ്പിലയും:
 
പാലും കറിവേപ്പിലയും മിക്സ് ചെയ്ത്, മിക്സിൽ ഇട്ട് നന്നായി അരച്ച്‌ തേക്കുന്നത് മുടി കൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.  ഭക്ഷണത്തിൽ കൂടുതൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് ഇതിലേറെ ഗുണം ചെയ്യും. പാലും കറിവേപ്പിലയും അരച്ച്‌ മിക്‌സ് ചെയ്ത് മുടിയിൽ തേച്ച്‌ പിടിപ്പിക്കുന്നത് ഏത് വിധത്തിലും ആരോഗ്യമുള്ള കരുത്തുള്ള മുടി വർദ്ധിക്കാൻ സഹായിക്കുന്നു. കഷണ്ടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കറിവേപ്പിലയും പാലും.
 
തൈരും കറിവേപ്പിലയും:
 
കറിവേപ്പില പൊടിച്ച്‌ തൈരുമായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടാം. അൽപസമയത്തിനു ശേഷം കഴുകിക്കളഞ്ഞാൽ കഷണ്ടിയ്ക്ക് പ്രതിരോധം തീർക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കഷണ്ടിയെന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഇത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍