അനാവശ്യമായ ഇത്തരം രോമവളർച്ച പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ ചെയ്യാറുണ്ട്. എന്നാൽ ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ചർമ്മത്തിന് വില്ലനാവുന്നത്. മുഖത്തും ശരീരത്ത് മറ്റ് സ്ഥലങ്ങളിലുമുള്ള അമിത രോമവളർച്ച സ്ത്രീകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹിർസുറ്റിസം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കില്ല. എന്നാൽ, ഇത് നിങ്ങളെ മാനസികമായി തളർത്തും. അനാവശ്യ രോമവളർച്ച മൂലം നിങ്ങൾക്ക് വൈകാരിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവപ്പെടാം.
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിക്കുമ്പോഴാണ് ഇത്തരത്തിൽ അനാവശ്യ രോമവളർച്ച വർദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം.ഇതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്. അതിലൊന്നാണ് മഞ്ഞൾ. മുഖത്തെ അനാവശ്യ രോമങ്ങൾ ഇല്ലാതാക്കാൻ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് മുഖത്ത് രോമമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുക. 15 ദിവസം കൊണ്ട് തന്നെ ഫലം കാണാൻ ആകും.