താരൻ അകറ്റാൻ ചില പൊടികൈകൾ

Webdunia
ചൊവ്വ, 19 മെയ് 2020 (15:16 IST)
മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാവുമ്പോൾ മാത്രം പലരും ഗൗരവത്തോടെ എടുക്കുന്ന ഒരു പ്രശ്‌നമാണ് താരൻ.തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.മുടികൊഴിച്ചിലിനോടൊപ്പം മുടിയുടെ വളർച്ചയേയും ഈ വൈറസ് തടയുന്നു. താരൻ പരിഹരിക്കാനായി മാർക്കറ്റിൽ പല വസ്തുക്കളും ലഭ്യമാണെങ്കിലും താരൻ അകറ്റാനായി വീട്ടിൽ തന്നെ ചിലത് പരീക്ഷിക്കാവുന്നതാണ്.
 
എണ്ണ തേയ്‌ക്കുന്നത് തലമുടിയുടെ വളർച്ചയ്‌ക്ക് നല്ലതാണെങ്കിലും ഏറെ നേരം എണ്ണ മുടിയിൽ നിൽക്കുന്നത് താരൻ ഉണ്ടാക്കും.എണ്ണ തേച്ചതിന് ശേഷം ചെറുപയര്‍ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുന്നത് നല്ലതാണ്. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരൻ അകറ്റാൻ നല്ലതാണ്.
 
കറ്റാർ വാഴയുടെ ജെൽമുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാണ്.ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നതും താരൻ നിയന്ത്രിക്കാൻ സഹായിക്കും.ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ തൈര് തലയിൽ പുരട്ടുന്നതും താരന് ഫലപ്രദമാണ്. താരൻ അകറ്റാൻ മാത്രമല്ല മുടി തഴച്ചു വളരാനും തൈര് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article