രോഗവ്യാപനത്തിന് വേഗത കൂടുന്നു, 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകൾ, 120 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,927
രജ്യത്ത് ഭീതി വർധിപ്പിച്ച്, കൊവിഡ് വ്യാപനം വേഗത്തിലാകുന്നു, കഴിഞ്ഞ 24 മണികൂറിനിടെ 4,987 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ദിവസേനയുള്ള രോഗബാധിതരുടെ കണക്ക് നോക്കിയാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 90,927 ആയ് ഉയർന്നു. 53,946 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്, 34,109 പേർ രോഗമുക്തി നേടി
കഴിഞ്ഞ ദിവസം മാത്രം 120 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 2,872 ആയി. മഹാരാഷ്ട്രയിലാണ് കൊവിഡ് ബാധ അതീവ ഗുരുതരമായ നിലയിലേക്ക് നീങ്ങുന്നത്. 1,135 പേരാണ് വൈറസ് ബാധയെ തുടർന്ന് മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. ഇതിൽ ഏറിയപങ്കും മുംബൈ നഗരത്തിൽനിന്നുമാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുംബൈയിൽ മാത്രം 17,000 ന് മുകളിലാണ്.