സൂം ആപ്പ് വഴിയുള്ള ബൈബിൾ ക്ലാസിനിടെ പോൺ വിഡിയോ പ്രദർശിപ്പിച്ച് ഹാക്കർ

ശനി, 16 മെയ് 2020 (12:38 IST)
കാലിഫോര്‍ണിയ: സൂം ആപ് വഴി കൃസ്ത്യന്‍ പള്ളി സംഘടിപ്പിച്ച ഓൺലൈൻ ബൈബിള്‍ ക്ലാസിനിടെ പോൺ വീഡിയോ പ്രദർശിപ്പിച്ച് ഹാക്കർ. സംഭവത്തിൽ പള്ളി അധികൃതരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. മുതിര്‍ന്ന പൗരന്മാര്‍ക്കായി പള്ളി സംഘടിപ്പിച്ച ബൈബിൾ ക്ലാസിലേക്ക് നുഴഞ്ഞുകയറി ഹക്കർ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
 
വിഡിയോയുടെ പ്രദർശനം നിയന്ത്രിയ്ക്കാൻ വീഡിയോ ചാറ്റിൽ ഉള്ളവർക്ക് സാധിയ്ക്കാത്ത വിധമായിരുന്നു ഹാക്കറുടെ പ്രയോഗം. കുട്ടികളുടെ അശ്ലീല ദൃശ്യമായിരുന്നു ക്ലാസിനിടെ പ്രദർശിപ്പിച്ചത് എന്ന് പള്ളി അധികൃതർ പറയുന്നു. ഇതോടെ പള്ളി അധികാരികൾ വിവരം സൂം ആപ്പ് അധികൃതരെ അറിയിച്ചു. സൂമിന്റെ ഭാഗത്തുനിന്നും നടപടിയില്ലാതെ വന്നതോടെ പള്ളി നേരിട്ട് പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ ഹാക്കറെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ഉടൻ പിടികൂടുമെന്നും സൂം വക്താവ് ബിബിസിയോട് പ്രതികരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍