രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 പേർക്ക് കൊവിഡ്, രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനോടടുക്കുന്നു! ആശങ്കയിൽ രാജ്യം

തിങ്കള്‍, 18 മെയ് 2020 (11:30 IST)
രാജ്യം നാലാം ഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതൽ കേസുകളാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 157 പേർ കൊവിഡ് ബാധിതർ മരിക്കുകയും ചെയ്തു.
 
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 96,169 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 3029 ആണ്.രാജ്യത്ത് അടച്ചിടലിന്റെ നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിനിടെയാണ് കൊവിഡ് ബാധിതരുടെ സംഖ്യ ഉയരുനത്.ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 33053 ആയി. ഗുജറാത്തും തമിഴ്നാടുമാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രക്ക് പുറകിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍