നരച്ച മുടി മാറ്റാന്‍ ഇത് കഴിച്ചാല്‍ മതി !

കെ ആര്‍ അനൂപ്

ശനി, 17 ഓഗസ്റ്റ് 2024 (08:16 IST)
നരച്ച മുടി ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെലും കണ്ടുവരുന്നു. മെലാനിനാണ് മുടിക്ക് കറുത്ത നിറം നല്‍കുന്നത്. ശരീരത്തില്‍ മെലാനിന്റെ ഉത്പാദനം കുറയുന്നത് കൊണ്ടാണ് മുടി നരക്കാന്‍ ഇടയാക്കുന്നത്. ഇതിനൊരു ശ്വാശ്വത പരിഹാരം എന്നത് ശരീരത്തില്‍ മെലാനിന്‍ ഉല്‍പാദനം കൂട്ടുക എന്നത് മാത്രമാണ്.
 
വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ അണ്ടിപ്പരിപ്പുകള്‍ പുളിയുള്ള പഴങ്ങള്‍, ക്യാരറ്റ് മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് ശരീരത്തില്‍ മെലാനിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. 
 
ക്യാരറ്റില്‍ ബീറ്റാ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മെലാനിന്‍ ഉല്‍പാദനം കൂട്ടും.ക്യാരറ്റ്, ബദാം പരിപ്പുകള്‍, നിലക്കടല, ബീഫ് ലിവര്‍, വെള്ള കൂണ്‍ എന്നിവയില്‍ കോപ്പര്‍ ധാരാളമായി ഉണ്ട്. ഇവ കഴിച്ചാലും ഇതേ ഗുണം ശരീരത്തിന് ലഭിക്കും.
 
ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ എ,ബി,സി,ഡി,ഇ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ 12 സപ്ലിമെന്റുകള്‍ കഴിക്കുന്നതും ഇതേ വിറ്റാമിന്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതും നരയെ പരിധിവരെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍