പ്രസവങ്ങള്‍ തമ്മില്‍ എത്ര അകലം വേണം? സ്ത്രീകള്‍ അറിഞ്ഞിരിക്കാന്‍

രേണുക വേണു
വ്യാഴം, 11 ജൂലൈ 2024 (16:55 IST)
ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം ആണ്. സമൂഹത്തിനു ഗുണം ചെയ്യുന്ന കുടുംബാസൂത്രണ പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. ജനസംഖ്യാ പെരുപ്പം ഒരു രാജ്യത്തെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കും. 
 
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. അതായത് ഒരു കുട്ടിയുടെ ജനനത്തിനു ശേഷം അടുത്ത കുട്ടിയുടെ ജനനത്തിലേക്ക് ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ഇടവേള അത്യാവശ്യമാണ്. 
 
ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മറ്റൊരു ഗര്‍ഭധാരണം നടത്തുന്നതിനായി സ്ത്രീകളുടെ ശരീരം സജ്ജമാകേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഈ ഇടവേള ആവശ്യപ്പെടുന്നത്. പ്രസവങ്ങള്‍ തമ്മില്‍ ഇടവേള കുറയുമ്പോള്‍ അകാല ജനനം, കുട്ടികളില്‍ വൈകല്യങ്ങള്‍, ഭാരക്കുറവ്, അമ്മമാരില്‍ അനീമിയ, കുട്ടികളില്‍ ഓട്ടിസം എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article