തല കുളിക്കാന്‍ സോപ്പ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷഫലങ്ങള്‍ എന്തെല്ലാം? പകരം ഉപയോഗിക്കേണ്ടത് എന്ത്?

Webdunia
ശനി, 15 ഒക്‌ടോബര്‍ 2022 (11:31 IST)
ദിവസവും രണ്ട് നേരം കുളിക്കുന്ന പതിവ് മലയാളികളില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഉണ്ട്. കുളിക്കുമ്പോഴെല്ലാം മുടിയും കഴുകും. പലരും സോപ്പ് ഉപയോഗിച്ചാണ് തല കുളിക്കുന്നത്. മുടിയില്‍ സോപ്പ് പതപ്പിച്ച് കുളിക്കുന്നതാണ് പലരുടെയും ശീലം. പ്രത്യേകിച്ച് പുരുഷന്‍മാരാണ് തലയില്‍ സോപ്പിട്ട് കുളിക്കുന്നത്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. 
 
ചര്‍മ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും വേണ്ട ആല്‍ക്കലൈന്‍ pH അടങ്ങിയിട്ടുള്ളതാണ് സോപ്പ്. ആല്‍ക്കലൈന്‍ pH കണ്ടന്റ് ഉള്ള സോപ്പ് മുടി കഴുകാന്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. 
 
സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോള്‍ മുടി പെട്ടന്ന് കെട്ടുപിണയും. പുരുഷന്‍മാരുടെ മുടിയാണെങ്കില്‍ നന്നായി ഡ്രൈ ആയതുപോലെ തോന്നും. മുടി പൊട്ടി പോകാനും ഇതു കാരണമാകും. സോപ്പ് ഉപയോഗിക്കുന്നതിനു പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മുടി കെട്ടുപിണയില്ല. കാരണം ഷാംപൂകളില്‍ ആല്‍ക്കലൈന്‍ pH ഘടകം അടങ്ങിയിട്ടില്ല. 
 
സോപ്പ് മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കും. 
 
മുടിയെ പരുക്കന്‍ ആക്കും. 
 
സോപ്പിന്റെ പത താരന്‍ ഉണ്ടാകാന്‍ കാരണമാകുന്നു. 
 
സോപ്പില്‍ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് നല്ലതല്ല. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article