കോഴിമുട്ട അമിതമായി കഴിക്കുന്നതും കഫക്കെട്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:45 IST)
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നേരിടുന്ന വലിയ വെല്ലുവിളിയാണ് കഫക്കെട്ട്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കഫക്കെട്ട് പല ഗുരുതരമായ അസുഖങ്ങളിലേക്ക് വഴിവെക്കും. അതുകൊണ്ട് ചെറിയ അസുഖമാണെന്ന് കരുതി കഫക്കെട്ടിനെ നിസാരവത്കരിക്കരുത്. 
 
കഫക്കെട്ട് ഉള്ള സമയത്ത് മുട്ട കഴിക്കാമോ എന്നത് പലര്‍ക്കുമിടയിലെ സംശയമാണ്. കഫക്കെട്ട്, ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളപ്പോള്‍ വളരെ ലളിതമായ ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ദഹനം പെട്ടന്ന് നടക്കുന്ന ഭക്ഷണ സാധനങ്ങളാണ് ഈ സമയത്ത് മെനുവില്‍ ഉള്‍പ്പെടുത്തേണ്ടത്. മുട്ട പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഉചിതമാണ്. ചിലരില്‍ മുട്ട കഫക്കെട്ടിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതായാണ് പഠനം. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും കഫക്കെട്ട് ഉള്ളപ്പോള്‍ കഴിക്കരുത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article