സവാളയുടെ തൊലി കളയുമ്പോള്‍ കറുത്ത പാടുകളും വരകളും കാണാറില്ലേ? ഇതാണോ ബ്ലാക്ക് ഫംഗസിനു കാരണം?

Webdunia
ശനി, 29 മെയ് 2021 (14:58 IST)
സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കാണാറില്ലേ? ഇതാണ് ബ്ലാക്ക് ഫംഗസിനു കാരണമാകുന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചാരണ നടക്കുന്നുണ്ട്. ഫ്രിഡ്ജിനുള്ളില്‍ കാണപ്പെടുന്ന കറുത്ത വരയും ഈ ഫംഗസ് ബാധയിലേക്ക് നയിക്കുമെന്നാണ് ഈ പ്രചാരണങ്ങളില്‍ പറയുന്നത്. എന്നാല്‍, എന്താണ് വസ്തുത? 
 
ഫ്രിഡ്ജിനുള്ളിലും സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്നതുമായ കറുത്ത പാടുകള്‍ ബ്ലാക്ക് ഫംഗസിനു കാരണമായ മ്യുകോര്‍മൈകോസിസ് അല്ല. ഫ്രിഡ്ജിനുള്ളില്‍ കാണുന്നത് സ്റ്റാച്ചിബോട്രിസ് ചാര്‍ട്ടറം എന്ന പൂപ്പലാണ്. വിവിധതരം മൈക്രോഫംഗസാണിത്. നനവും തണുപ്പുമുള്ള പ്രതലങ്ങളില്‍ ഇത് സാധാരണയായി കാണപ്പെടുന്നു. 
 
സവാളയില്‍ കാണപ്പെടുന്ന പൂപ്പല്‍ ആസ്പര്‍ജിലസ് നൈഗര്‍ ആണ്. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത് കാണപ്പെട്ടേക്കാം. സവാള നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വേണം ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article