മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

Webdunia
ശനി, 29 മെയ് 2021 (09:33 IST)
മെന്‍സ്ട്രുവല്‍ കപ്പ് ഒരു ആര്‍ത്തവ സഹായിയാണ്. സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം. ഇതിനു ഒരുപാട് ഗുണങ്ങളുണ്ട്. മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്‌ലിയും. ഒരിക്കല്‍ ഉപയോഗിച്ച് നോക്കിയാല്‍ പാഡുകളേക്കാള്‍ എത്രത്തോളം ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പുകളെന്ന് നമുക്ക് ബോധ്യപ്പെടും. Sexuality Health Educator ആയ രതി മനോജ് മെന്‍സ്ട്രുവല്‍ കപ്പുകളുടെ ഉപയോഗത്തെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം. 

സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെന്‍സ്ട്രുവല്‍ കപ്പ് കാണപ്പെടുക. യോനിയിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തെരെഞ്ഞെടുക്കണം. സ്മാള്‍, മീഡിയം, ലാര്‍ജ് എന്നീ സൈസുകളില്‍ കപ്പ് ലഭ്യമാണ്. ഒരു കപ്പ് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.



ആര്‍ത്തവ ദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്ട്രേച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിന് ആയി ആര്‍ത്തവ രക്തം ക്ലോസറ്റിലോ ബാത്‌റൂമിലോ ഒഴിച്ചു കളഞ്ഞു വെള്ളം ഒഴിച്ചു കഴുകി വീണ്ടും ഇന്‍സെര്‍ട് ചെയ്യാം. കപ്പ് വൃത്തിയാക്കുന്നതിന് ആയി മെന്‍സ്ട്രുവല്‍ കപ്പ് വാഷ്‌കള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോ ആര്‍ത്തവ ചക്രത്തിന് മുന്‍പും ശേഷവും കപ്പ് സ്റ്റെര്‍ലൈസ് ചെയ്തു അണു വിമുക്തമാക്കേണ്ടതാണ്. 

രതി മനോജ്‌




 
 
Next Article