പ്രകൃതിഭക്ഷണം എന്താണെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 മെയ് 2023 (18:20 IST)
പ്രകൃതിഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ വേവിക്കാത്ത പച്ചക്കറിയും പച്ചിലകളുമാകും ഓര്‍മ്മവരിക. എന്നാല്‍ തെറ്റി. കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങളാണ് ഇന്ന് പ്രകൃതിഭക്ഷണങ്ങള്‍. അനാരോഗ്യകരമായ ഭക്ഷണ വിഭവങ്ങളും രീതിയും രോഗങ്ങള്‍ക്ക് കാരണമാകുന്നത് പ്രകൃതി വിഭവങ്ങളുടെ ആവശ്യകത കൂട്ടി. എങ്കിലും പ്രകൃതി വിഭവങ്ങള്‍ ശൈലിയില്‍ മാറ്റം വരുത്താതെ ഇവയ്ക്ക് ആവശ്യക്കാരെ കിട്ടില്ലെന്ന് പ്രകൃതി ഭക്ഷണശാലക്കാര്‍ മനസ്സിലാക്കി.
 
പ്രകൃതിവിഭവങ്ങള്‍ പഞ്ചസാര, ഉള്ളി, ചുവന്ന മുളക്, മൃഗക്കൊഴുപ്പ്, മൈദ, ഡാല്‍ഡ, വെളുത്തുള്ളി, കായം, മല്ലി, ഉഴുന്ന്, കടുക് എന്നിവ ഉപയോഗിക്കാതെ തയാറാക്കുന്നവയാണ്. രാസവളം ഉപയോഗിക്കാതെ വിളയിക്കുന്ന ധാന്യങ്ങളും പച്ചക്കറികളുമാണ് പ്രകൃതി ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവ വേണ്ടത്ര ലഭിക്കാത്തതാണ് പ്രകൃതി ഭക്ഷണശാലക്കാര്‍ നേരിടുന്ന പ്രശ്‌നം.

അനുബന്ധ വാര്‍ത്തകള്‍

Next Article