ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശയായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കോവളന്‍ നഗറില്‍ താമസിക്കുന്ന അന്‍പുസെല്‍വത്തിന്റെയും ജാനകിശ്രീയുടെയും മക്കളായ മിതശ്രീ (എട്ട്), രക്ഷണശ്രീ (ഏഴ്), ധരണി (നാല്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.