പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ ഹോട്ടല്‍ പാചകക്കാരന്‍ കസ്റ്റഡിയില്‍. മജിലിസ് ഹോട്ടലിലെ പാചകക്കാരന്‍ ഹസൈനാര്‍ ആണ് പിടിയിലായത്. ഹോട്ടല്‍ ഉടമ ഒളിവിലാണ്. 60ലധികം പേരാണ് കുഴിമന്തി കഴിച്ച് ചികിത്സ തേടിയത്. അതേസമയം ഇന്ന് ഡിവൈഎഫ്‌ഐ മാര്‍ച്ച് നഗരസഭാ ഓഫീസിലേക്ക് നടക്കും. കഴിഞ്ഞദിവസം രാവിലെ മൂന്നു വിദ്യാര്‍ത്ഥികളെയാണ് ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.