പരദൂഷണം പറഞ്ഞാലുള്ള ഗുണങ്ങള്‍ അറിയാമോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 20 ഓഗസ്റ്റ് 2024 (08:50 IST)
പരദൂഷണം കൊണ്ട് വല്ല ഗുണമുണ്ടോ ? എന്നാല്‍ അറിഞ്ഞോളൂ പരദൂഷണം കൊണ്ടുള്ള ഗുണങ്ങള്‍. നമ്മുടെ കൂടെ ഇല്ലാത്ത ഒരാളെക്കുറിച്ച് മറ്റൊരാളോട് വസ്തുതാപരമായതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ പറയുന്നതാണ് പൊതുവേ പരദൂഷണം എന്ന് പറയുന്നത്.
 
പരദൂഷണം പറയുന്നത് പൊതുവേ മനുഷ്യര്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. വളരെ മോശമായ കാര്യമായിട്ടാണ് പരദൂഷണത്തെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ പരദൂഷണം പറയുന്ന ആളാണെന്ന് വെളിയില്‍ പറയാന്‍ ആരും ഇഷ്ടപ്പെടില്ല. എന്നാല്‍ പരദൂഷണത്തിന് ചില അതിശയകരമായ നേട്ടങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
പരദൂഷണം വൈകാരിക ചിന്തകളുടെ ശുദ്ധീകരണത്തിന് സഹായിക്കും, എന്തെന്ന് വെച്ചാല്‍ മുഖത്തോട് മുഖമുള്ള ഏറ്റുമുട്ടലുകള്‍ ഇല്ലാതെ ഇല്ലാതെ വ്യക്തികളോടുള്ള നമ്മുടെ വൈക വികാരങ്ങളും നിരാശകളും പ്രകടിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു.
 
 
 വൈകാരികമായ അടുപ്പം നിലനിര്‍ത്താന്‍ പരദൂഷണം സഹായിക്കും. ഇത്തരം ചര്‍ച്ചകളില്‍ ഭാഗമാകുന്നതിലൂടെ സംഘാംഗങ്ങള്‍ക്കിടയിലെ വിശ്വസ്തത വര്‍ധിപ്പിക്കാന്‍ ഇടയാകും.
 
എന്നാല്‍ ജോലിസ്ഥലത്തെ പരദൂഷണങ്ങള്‍ പറയുന്ന സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇടയിലുള്ള ബന്ധം വികസിപ്പിക്കാനും സഹായിക്കും. പരദൂഷണം കൊണ്ട് നിങ്ങളെ വ്യക്തിപരമായി സ്വാധീനിക്കുന്ന തരം വിവരങ്ങള്‍ അറിയുവാനും കഴിയും.
ഗുണങ്ങള്‍ പറയുമ്പോഴും മറ്റൊരാള്‍ക്ക് ദോഷമല്ലാത്ത തെറ്റിദ്ധാരണ സൃഷ്ടിക്കാത്ത പരദൂഷണം ആണ് പൊതുവേ 
 പ്രോത്സാഹിക്കപ്പെടുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍