കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം കൂട്ടാം ! ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (08:56 IST)
പഠിത്തത്തിനോട് കുട്ടികള്‍ക്ക് താല്‍പര്യം കുറയുന്നുണ്ടോ ? നിങ്ങളുടെ കുട്ടികളെ പഠിത്തത്തിന്റെ കാര്യത്തില്‍ മുന്നിലെത്തിക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം. 
 
കുട്ടികള്‍ക്ക് പഠനത്തോടുള്ള താല്‍പര്യം നിലനിര്‍ത്തുവാനായി അവരുടെ പ്രശ്‌നങ്ങള്‍ ആദ്യം മനസ്സിലാക്കണം. കൂടെ ഇരുന്ന് പഠനത്തില്‍ പങ്കാളികളാകാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ സ്‌കൂള്‍ പരിപാടികളില്‍ പങ്കെടുക്കുകയും അധ്യാപകരുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക.
 
പഠിക്കാനുള്ള കാര്യങ്ങള്‍ എല്ലാം കൂടി ഒരുമിച്ച് നല്‍കാതെ, ചെറിയ ഭാഗങ്ങളാക്കി വേര്‍തിരിച്ച് കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കുന്നത് പഠനപാരം കുറയ്ക്കുന്നതിന് കാരണമാകുകയും കുട്ടികള്‍ക്ക് പഠനത്തോട് ഇഷ്ടം തോന്നിപ്പിക്കുകയും ചെയ്യും. 
 
പലപ്പോഴും കുട്ടികള്‍ക്ക് വലിയ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതിനെ മറികടക്കാനായി വിഷ്വല്‍ എയ്ഡുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഡയഗ്രാമുകള്‍, ചാര്‍ട്ടുകള്‍, വീഡിയോകള്‍ ഒക്കെ ഉപയോഗിക്കാം.
 
 
ചുമ്മാ വായിച്ച് പഠിക്കാതെ സജീവമായ പഠനത്തിന് കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇതിനായി കുട്ടികള്‍ പഠിക്കുന്നതിനൊപ്പം എഴുതാനും അനുഭവങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവയിലൂടെ ഒക്കെ പഠനം പ്രോത്സാഹിപ്പിക്കുകയും ആണ് ചെയ്യേണ്ടത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍