ദിവസവും അതിരാവിലെ ഉണരാമോ? നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതകരമായ ആരോഗ്യഗുണങ്ങള്‍

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2023 (08:28 IST)
മാറുന്ന കാലത്ത് രാത്രി തീരെ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എണീക്കുന്നതും നമ്മളില്‍ പലര്‍ക്കും ശീലമായിരിക്കുകയാണ്. അതിരാവിലെ എണീറ്റ് കാര്യങ്ങള്‍ ചെയ്തിരുന്ന പഴയ തലമുറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണ് ഇന്നത്തെ തലമുറ. സത്യത്തില്‍ അതിരാവിലെ ഉണരുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനങ്ങള്‍ ഉണ്ടോ? പണ്ടുള്ളവര്‍ പറയുന്നതില്‍ വല്ലതും കാര്യമുണ്ടോ എന്ന് നോക്കാം.
 
നമ്മുടെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ചിട്ടയായ ജീവിതം സഹായിക്കുമെന്നതാണ് സത്യം. ദിവസവും അതിരാവിലെ ഉണരുകയാണെങ്കില്‍ നമ്മുടെ ഒരു ദിവസം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം കിട്ടും എന്നത് തന്നെയാണ്. ദിവസവും ഒന്നര മണിക്കൂറോളം അധികം ലഭിക്കുന്നതിനാല്‍ ജീവിതത്തിന്റെ തിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചിട്ടയായുള്ള ജീവിതം സഹായിക്കും. നമ്മുടെ ഓര്‍മശക്തി വര്‍ധിക്കാനും കാര്യങ്ങള്‍ വ്യക്തതയോടെ മനസിലാക്കാനും ഇത് സഹായിക്കും.
 
അതിരാവിലെ ദിവസവും ഉണരുന്നവരില്‍ സമ്മര്‍ദ്ദം കുറയ്ക്കും. പല മാനസികമായ പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ ഇത് സഹായകമാകും. എല്ലാ ദിവസവും അതിരാവിലെ ഉണരുകയാണെങ്കില്‍ അത് ആരോഗ്യകരമായ ഉറക്കം ശരീരത്തിന് നല്‍കും. ഉറക്കമില്ലായ്മ കുറയ്ക്കാന്‍ ഇത് സഹായകകരമാകും. പുതിയ ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാന്‍ ഇത് സഹായിക്കും. നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ചിട്ടയായ ഈ ശീലം ഒരുപാട് ഉപയോഗപ്പെടും. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് നിറം വരുന്നതില്‍ നിന്നും തടയുന്നു. കൂടാതെ അമിതവണ്ണമുള്ളവരില്‍ രാവിലെ ഉണരുന്ന ശീലം മാറ്റം വരുത്തും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article