ഹൃദയമാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് എന്നത് അറിയാവുന്ന കാര്യമാണല്ലോ. എന്നാല്‍ പ്രായമാകും തോറും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് കുറഞ്ഞുവരുന്ന അവസ്ഥയുണ്ടാകാം. ഇങ്ങനത്തെ സാഹചര്യത്തില്‍ കാലുകളില്‍ ആവശ്യത്തിന് രക്തം എത്തിചേരാത്ത അവസ്ഥയുണ്ടാകും. ഇതിനെ തുടര്‍ന്ന് ദ്രാവകങ്ങള്‍ കാലില്‍ നിറയുന്നത് കാലിലെ നീരിന് കാരണമാകാം. അതിനാല്‍ തന്നെ സാധാരണഗതിയിലല്ലാതെ കാലില്‍ കാണപ്പെടുന്ന നീര് ചിലപ്പോള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണം കൂടിയാവാം. അതിനാല്‍ തന്നെ കാലിലെ നീര് എളുപ്പത്തില്‍ അവഗണിക്കാതെ തന്നെ വിദഗ്ധനായ ഒരു ഡോക്ടറെ സമീപിച്ച് പരിശോധിക്കുന്നത് നല്ലതാണ്.