ഒരു പകുതി ജാതിക്കാക്കുരു പൊടിച്ച് പനിനീരില് ചാലിച്ച് മുഖത്തിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. സോപ്പ് മുഖത്ത് പരുപരുപ്പും വരള്‍ച്ചയും ഉണ്ടാക്കും. മോയിസ്ചറൈസര്‍ അടങ്ങിയ ക്ലെന്‍സിംഗ്ബാര്‍ ഉപയോഗിക്കുക. മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു നല്ല ബോഡി ലോഷനോ ക്രീമോ ശരീരത്തില്‍ പുരട്ടുക. ബോഡിലോഷനുകളില്‍ എണ്ണ കുറവാണ്. വെള്ളമാണ് കൂടുതല്‍.