മുഖത്ത് കറുത്ത പാടുകളാണോ, ഈ മൂന്നുനുറുങ്ങുകള്‍ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മാര്‍ച്ച് 2023 (13:53 IST)
* ചെറുനാരങ്ങയുടെ നീര്, തക്കാളിനീര് ഇവ സമാസമം ചേര്‍ത്ത് കറുത്ത പാടുകളില്‍ തേക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. പാടുകള്‍ പമ്പ കടക്കും.
 
* നാരങ്ങാനീര് പാലിന്റെ പാടയില്‍ ചേര്‍ത്ത് മഞ്ഞള്‍ മിക്‌സ് ചെയ്ത് കറുത്തപാടുകളില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് ഒപ്പുക. പാടുകള്‍ ഇല്ലാതാകും.
 
* പുതിനയിലയും നാരങ്ങയുടെ തളിരിലയും കൂട്ടി അരച്ച് ചേര്‍ത്ത മിശ്രിതത്തിലേക്ക് ചെറുനാരങ്ങയുടെ നീര് യോജിപ്പിച്ച് പാടുകളില്‍ തേക്കുക. കറുത്ത പാടുകള്‍ക്ക് ഇത് ഉത്തമമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍