നിങ്ങളുടെ ആർത്തവം നോർമലാണോ? ഇക്കാര്യങ്ങൾ നോക്കി മനസ്സിലാക്കാം

വെള്ളി, 25 ഓഗസ്റ്റ് 2023 (17:45 IST)
സ്ത്രീകളില്‍ പ്രതുത്പാദന ആരോഗ്യത്തില്‍ നിര്‍ണായകമാണ് സാധാരണമായ ആര്‍ത്തവചക്രം ഉണ്ടാവുക എന്നത്. ഓരോ വ്യക്തിക്കും അനുസരിച്ച് ആര്‍ത്തവം വ്യത്യസ്തമാകാമെങ്കിലും നിങ്ങളുടെ ആര്‍ത്തവ ചക്രം സാധാരണ പരിധിക്കുള്ളിലാണോ എന്ന് വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് മനസിലാക്കാവുന്നതാണ്.
 
ആര്‍ത്തവ ചക്രത്തിന്റെ നീളമെന്നത് നിങ്ങളുടെ ആര്‍ത്തവചക്രം തുടങ്ങിയ ആദ്യ നാള്‍ മുതല്‍ അടുത്ത ആര്‍ത്തവം തുടങ്ങുന്ന ആദ്യ നാള്‍ കണക്കിലെടുത്താണ്. ഒരു ആര്‍ത്തവ ചക്രത്തില്‍ 28 ദിവസങ്ങളാണ് സാധാരണയുണ്ടാവുക. 21 മുതല്‍ 35 വരെ ദിവസങ്ങളായി ആര്‍ത്തവം സംഭവിക്കുന്നത് സാധാരണമാണ്. ആര്‍ത്തവത്തില്‍ നിങ്ങള്‍ക്ക് രക്തസ്രാവം ഉണ്ടാകുന്ന ദിവസങ്ങളുടെ എണ്ണവും വ്യത്യസ്തമായിരിക്കും.യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രകാരം 2 ദിവസം മുതല്‍ 7 ദിവസം വരെ ഇത്തരത്തില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
 
ആര്‍ത്തവം തുടങ്ങുന്ന സമയത്ത് ഒരു മാസം അത് വരാതിരിക്കുകയോ രണ്ടോ മാസം ഇടവിട്ട് വരുന്നതോ പ്രശ്‌നമുള്ള അവസ്ഥയല്ല. എന്നാ ഒരു മാസത്തില്‍ തന്നെ രണ്ടോ അതില്‍ കൂടുതലോ തവണ മാസമുറയുണ്ടാകുന്നതും ആര്‍ത്തവത്തിനിടെയിലുള്ള ദൈര്‍ഘ്യം കുറയുന്നതും ശ്രദ്ധിക്കണം. ആര്‍ത്തവസമയത്ത് ചില പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന തലവേദന, ക്ഷീണം എന്നിവയ്ക്ക് ഡോക്ടറെ കാണുന്നത് നല്ലതാണ്. 21 മുതല്‍ 35 ദിവസത്തെ ഇടവേളയ്ക്ക് പുറത്ത് സംഭവിക്കുന്ന ആര്‍ത്തവങ്ങളെ ക്രമം തെറ്റിയതായാണ് പരിഗണിക്കുന്നത്. ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ, മാനസിക സമ്മര്‍ദ്ദം, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം,പോഷകകുറവ് എന്നിവ ഇതിന് കാരണമാകുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍