ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ ഇവയൊക്കെയാണ്

Webdunia
ശനി, 24 നവം‌ബര്‍ 2018 (13:00 IST)
മാറിവരുന്ന ജീവിതരീതിയും വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും തന്നെയാണ് പുരുഷ വന്ധ്യതയ്‌ക്കുള്ള പ്രധാന കാരണം. ആഹാരരീതി പുരുഷന്മാരുടെ പ്രത്യു‌ൽപ്പാദനശേഷിയെ കാര്യമായി സെആധീനിക്കുന്ന് ഒരു ഘടകമാണെന്ന് എല്ലാവർക്കും അറിയാം. 
 
എന്നാൽ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. അവ എന്തൊക്കെയെന്നല്ലേ...  മത്സ്യം, എള്ള്, തക്കാളി, ചോക്ലേറ്റ്, ഇഞ്ചി, തണ്ണിമത്തൻ എന്നിവ കഴിക്കുന്നതിലൂടെ പുരുഷമാരിൽ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
 
മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ബീജത്തിന്റെ എണ്ണം വർദ്ധിക്കാൻ സഹായിക്കുന്നത്. എള്ളിന്റെ ഉപയോഗം പുരുഷ വന്ധ്യതയ്ക്ക് എതിരെയുള്ള സുരക്ഷിതവും ഫലപ്രദവുമായ ഒരു ഭക്ഷണമാണ്.
 
ദിവസവും തക്കാളി കഴിച്ചാൽ ബീജത്തിന്റെ എണ്ണത്തിൽ 70% വർദ്ധനവ് ഉണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. പുരുഷന്മാർ ദിവസവും രണ്ട് പീസ് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ബീജത്തിന്റെ എണ്ണം വർ‌ദ്ധിക്കുകയും സെക്സിനോടുള്ള താൽപര്യം കൂടുകയും ചെയ്യും.
 
അതുപോലെ തന്നെ ലൈം​ഗികശേഷി കൂട്ടാനും ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാനും ഇ‍ഞ്ചിയും തണ്ണിമത്തനും ഏറെ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article