World Diabetes Day: ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകും മുന്‍പ് ഇക്കാര്യം ഓര്‍ക്കുക

രേണുക വേണു
വ്യാഴം, 14 നവം‌ബര്‍ 2024 (10:40 IST)
Diabetes Test: പ്രായമായവര്‍ മാത്രമല്ല ചെറുപ്പക്കാരും കൃത്യമായ ഇടവേളകളില്‍ പ്രമേഹ പരിശോധന നടത്തിയിരിക്കണം. അതേസമയം തോന്നിയ പോലെ നടത്തേണ്ട ഒന്നല്ല ഷുഗര്‍ ടെസ്റ്റ്. അതിനു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്.

ഫാസ്റ്റിങ് ഷുഗര്‍, ഭക്ഷണശേഷമുള്ള ഷുഗര്‍, മൂന്ന് മാസത്തെ ഷുഗറിന്റെ ശരാശരി അളവ് എന്നിങ്ങനെ മൂന്ന് ടൈപ്പ് പരിശോധനയും നടത്തിയിരിക്കണം. ഇതില്‍ ഏതെങ്കിലും ഒരു രീതി മാത്രം പരിശോധിച്ചതു കൊണ്ട് നിങ്ങളുടെ പ്രമേഹനില കൃത്യമായി അറിയാന്‍ സാധിക്കില്ല. 
 
ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ചായ പോലും കുടിക്കാന്‍ പാടില്ല. വേണമെങ്കില്‍ അല്‍പ്പം വെള്ളം മാത്രം കുടിക്കാം. ചായ കുടിച്ച ശേഷം ഫാസ്റ്റിങ് ഷുഗര്‍ പരിശോധിക്കുന്നത് മണ്ടത്തരമാണ്.

ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ചുരുങ്ങിയത് എട്ട് മണിക്കൂര്‍ നേരമെങ്കിലും വയര്‍ കാലിയായിരിക്കണം. രാവിലെ ആറിനും എട്ടിനും ഇടയില്‍ ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതാണ് അഭികാമ്യം. 

അനുബന്ധ വാര്‍ത്തകള്‍

Next Article