ലോകത്ത് ആറിലൊരാള്‍ക്ക് വന്ധ്യതയെന്ന് ലോകാരോഗ്യ സംഘടന

വ്യാഴം, 6 ഏപ്രില്‍ 2023 (16:02 IST)
ലോകത്ത് ആറിലൊരാള്‍ക്ക് വന്ധ്യതയെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 1990 മുതല്‍ 2021 വരെ നടത്തിയ വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 17.8% പേര്‍ക്കും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ 16.5 ശതമാനം പേര്‍ക്കും വന്ധ്യതയുണ്ട്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും ഇതിനായി പൊതുസമ്പത്ത് വിനിയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍