യൂറിക് ആസിഡ് കൂടുതലാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ഏപ്രില്‍ 2023 (20:17 IST)
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ജീവിതശൈലിയിലും ഭക്ഷണകാര്യങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രധാനമായും ഒഴിവാക്കേണ്ടത് മധുര പാനിയങ്ങളാണ്. പാക്കേജിലുള്ള ജ്യൂസുകളും ഒഴിവാക്കണം. ഇവയില്‍ കൂടുതല്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടും. കൂടാതെ മാംസാഹാരവും മീനും ഒഴിവാക്കണം. കൂടാതെ പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും യൂറിക് ആസിഡ് കൂട്ടും.
 
മറ്റൊന്ന് ഫാസ്റ്റ് ഫുഡാണ്. ഇതില്‍ ബ്രെഡ്, ചോക്ലേറ്റ്, എരിവുള്ള ഭക്ഷണങ്ങള്‍, കേക്ക്, ബിസ്‌കറ്റ് എന്നിവ ഉള്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍