National Walking Day 2023: നടത്തത്തിന് ഇത്രയും ആരോഗ്യഗുണങ്ങളോ!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ഏപ്രില്‍ 2023 (11:28 IST)
പത്തുമിനിറ്റ് നടക്കുന്നത് ചെറുപ്പക്കാരില്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനപ്രകാരം ആഴ്ചയില്‍ ഏഴുമണിക്കൂറില്‍ കൂടുതല്‍ നടക്കുന്ന സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ സാധ്യത 14ശതമാനവരെ കുറയ്ക്കുമെന്നാണ് പറയുന്നത്. 
 
ആഴ്ചയില്‍ 5-6 മൈല്‍ നടക്കുന്നവരില്‍ സന്ധിവേദനയും കുറയ്ക്കും. നടത്തത്തിന് മാനസിക സമ്മര്‍ദ്ദത്തെയും കുറയ്ക്കാന്‍ സാധിക്കും. ആഴ്ചയില്‍ 6000 ചുവടുകള്‍ നടക്കുന്നത് കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങള്‍ തടയുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍