സാധാരണ മൂത്രസഞ്ചി പകുതി നിറഞ്ഞാല്‍ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും. 50 മുതല്‍ 500 മില്ലിലിറ്റര്‍ വരെ മൂത്രമാണ്? മൂത്രാശയത്തില്‍ പിടിച്ചുനിര്‍ത്താനാവുന്നത്. ഒരാള്‍ ഒരു ദിവസം 8 തവണയെങ്കിലും മൂത്രമൊഴിക്കണം. ഉറങ്ങുമ്പോള്‍ ശരീരത്തില്‍ ആന്റിഡ്യൂറെറ്റിക് ഹോര്‍മോണ്‍ (മൂത്ര വിസര്‍ജ്ജനം തടയുന്ന ഹോര്‍മോണ്‍ (ADH)) പ്രവര്‍ത്തിക്കും. എന്നാല്‍, പ്രായംകൂടും തോറും ആവശ്യത്തിന് എ.ഡി.എച്ച് നിര്‍മിക്കാന്‍ ശരീരത്തിന് സാധിക്കില്ല. ഇതാണ് പ്രായമാകുന്നവര്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നതിന് കാരണം.