വാക്‌സിനായി കാത്തിരിക്കുന്നവർ ഒരു കോടി പേർ, 30 ലക്ഷം ഡോസ് ലഭിക്കുന്നതിൽ 22 ലക്ഷം രണ്ടാം ഡോസുകാർക്ക്

തിങ്കള്‍, 26 ജൂലൈ 2021 (15:19 IST)
സംസ്ഥാനത്ത് വാക്‌സിനായി കാത്തിരിക്കുന്നത് ഒരു കോടിയിലധികം പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രസർക്കാരിൽ നിന്നും 30 ലക്ഷം ഡോസ് വാക്‌സിനാണ് ലഭിക്കാൻ പോകുന്നതെന്നും ഇതിൽ 22 ലക്ഷം ഡോസ് രണ്ടാം ഡോസുകാർക്ക് വിതരണം ചെയ്യാനുള്ളതാണെന്നും മന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീൻ ലഭിച്ചത് 36.95 ശതമാനവും രണ്ടാം ഡോസ് കിട്ടിയവർ 16.01 ശതമാനവുമാണെന്ന് വീണാജോർജ് വ്യക്തമാക്കി. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. എന്നാൽ കേന്ദ്രസർക്കാർ കണക്കനുസരിച്ചാണ് വാക്‌സിൻ ലഭിക്കുന്നതെങ്കിൽ ഓഗസ്റ്റ് മാസത്തിൽ ഫലത്തിൽ എട്ട് ലക്ഷം പേർക്ക് മാത്രമേ ഒന്നാം ഡോസ് നൽകാൻ സാധിക്കൂ എന്നും വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.
 
വാക്സീൻ ക്ഷാമം പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍