കൈകളില്ല, കാലിലൂടെ വാക്‌സിൻ സ്വീകരിച്ച് പ്രണവ്

തിങ്കള്‍, 26 ജൂലൈ 2021 (12:46 IST)
ഇരു കൈകളുമില്ലെങ്കിലും ശക്തമായ ചുവടുകൾ കൊണ്ട് ജീവിതം മുന്നോട്ട്കൊണ്ടുപോകുന്ന പ്രണവ് മലയാളികൾക്കെല്ലാം തന്നെ പ്രചോദനമാണ്. ഇപ്പോഴിതാ കൊവിഡ് വക്‌സിൻ കൂടി സ്വീകരിച്ച് സംസ്ഥാനത്തിന് മാതൃക തീർത്തിരിക്കുകയാണ് ഈ 22 കാരൻ. കൈകളില്ലാത്തതിനാൽ കാലുകളിലൂടെയാണ് പ്രണവ് വാക്‌സിൻ സ്വീകരിച്ചത്. കേരളത്തിൽ ഇത്തരത്തിൽ വാക്‌സിൻ സ്വീകരിച്ച ആദ്യ വ്യക്തിയും പ്രണവാണ്.
 
പാലക്കാട് ആലത്തൂർ സ്വദേശിയായ പ്രണവ് സൈക്കിൽ ചുവട്ടിയാണ് വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയത്. അച്ഛനായ ബാലസുബ്രഹ്മ‌ണ്യവും പ്രണവിനൊപ്പമുണ്ടായിരുന്നു. എന്നാൽ ഇരുകൈകളുമില്ലാത്ത പ്രണവിനെ ആദ്യം കണ്ടപ്പോൾ ആരോഗ്യപ്രവർത്തകർക്കെല്ലാം തന്നെ അമ്പരപ്പ്. തുട‌ർന്ന് ആരോഗ്യവകുപ്പിൽ നിന്നും നിർദേശം എത്തിയതോട് കാൽ വഴി വാക്‌സിൻ നൽകുകയായിരുന്നു.
 
വാക്‌സിനേഷൻ എടുക്കാൻ മടികാണിക്കുന്നവർക്ക് ഒരു സന്ദേശം കൂടിയാണ് വാക്‌സിനേഷൻ സ്വീകരിക്കുന്നതിലൂടെ പ്രണവ് നൽകുന്നത്. പ്രതിസന്ധികൾക്കിടയിലും തന്റെ മനോബലം കൊണ്ട് കേരളത്തെ പല കുറി അമ്പരപ്പിച്ച വ്യക്തിയാണ് പ്രണവ്. ചിത്രകാരൻ കൂടിയായ പ്രണവ് കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും താൻ വരച്ച ചിത്രങ്ങൾ പ്രദർശനത്തിന്ന വെച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍