സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 മെയ് 2024 (07:48 IST)
മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു. വിറ്റാമിന്‍ സി, ഡി, സിങ്ക് എന്നിവ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നു. കൂടാതെ വിറ്റാമിന്‍ ബി ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അങ്ങനെ ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ഇ, ബി6, ഫോളിക് ആസിഡ്, എന്നിവ അണുബാധ കുറച്ച് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ, ബയോട്ടിന്‍,എന്നിവ ചര്‍മത്തിന്റെയും മുടിയുടേയും നഖത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു. 
 
കൂടാതെ വിറ്റാമിന്‍, ഡി, കെ, കാല്‍സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. വിറ്റാമിന്‍ എ, സി, ഇ, എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണത്തില്‍ നിന്നും പോഷകങ്ങളെ ശരീരത്തിന് ആഗീരണം ചെയ്യാനും മള്‍ട്ടിവിറ്റാമിന്‍ സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍